April 19, 2024

അടച്ചിട്ട വീടുകൾ കേന്ദ്രീകരിച്ച് മോഷണം നടത്തിയിരുന്ന അന്തർ സംസ്ഥാന മോഷ്ടാക്കൾ പിടിയിൽ

0
Img 20220705 Wa00432.jpg
 ബത്തേരി: ജില്ലയിൽ അടച്ചിട്ട വീടുകളിൽ മോഷണം നടത്തിയ നാല് അന്തർ സംസ്ഥാന മോഷ്ടാക്കൾ വലയിലായി.ആസാം സ്വദേശികളായ ദൂ ലാൽ (23),ഇനാമുൽഫ് ( 25), നൂർജമാൽ അലി ( 23 ) മൊഹിജൂൽ ഇസ്ലാം (22) എന്നിവരാണ് പിടിയിലായത്.പുൽപ്പള്ളി ഭാഗത്ത് അടച്ചിട്ട നിരവധി വീടുകളിൽ നിന്നും സ്വർണ്ണം, പണവും നഷ്ടപ്പെട്ടിരുന്നു.
ജില്ലയിൽ അടച്ചിട്ട വീടുകൾ കേന്ദ്രീകരിച്ച് മോഷണം നടത്തിയിരുന്ന ഈ സംഘം പോലീസ് നിരീക്ഷണത്തിലായിരുന്നു.പുൽപ്പള്ളി,നൂൽപ്പുഴ പോലീസ് സ്റ്റേഷൻ പരിധിയിൽ ഇക്കഴിഞ്ഞ ഏപ്രിൽ മാസത്തിൽ നടന്ന മോഷണ കേസുകളിലെ പ്രതികളെ ആസാം അരുണാചൽ സംസ്ഥാനത്തുനിന്നും ബത്തേരി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടുകയായിരുന്നു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *