April 20, 2024

സംരംക്ഷിത വനമേഖലയിൽ അതിക്രമിച്ച് കയറുന്നവർക്കെതിരെ ശക്തമായ നടപടി :വനം വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രൻ

0
Gridart 20220710 1010374572.jpg

തിരുവനന്തപുരം : സംരക്ഷിത വനമേഖലയില്‍ അതിക്രമിച്ചു കയറുന്നത് വന്യജീവി സംരക്ഷണ നിയമപ്രകാരം കുറ്റകരമാണ്. ഇത്തരം സംഭവങ്ങളില്‍ വനം വകുപ്പ് കര്‍ശ്ശനമായ നടപടികള്‍ സ്വീകരിക്കും. കൊല്ലം പുനലൂരില്‍ സംരക്ഷിത വനമേഖലയില്‍ കയറി കാട്ടാനയെ പ്രകോപിപ്പിപ്പ് ദൃശ്യങ്ങള്‍ പകര്‍ത്തിയ വ്‌ളോഗറുടെ നടപടി അംഗീകരിക്കാനാവില്ല. ഇവര്‍ക്കെതിരെ വനം വകുപ്പ് കേസെടുത്തിട്ടുണ്ട്. അപകടകരവും വന്യജീവികളുടെ സൈ്വര്യ വിഹാരത്തിന് തടസ്സമാകുന്നതുമായ ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ ആരും ശ്രമിക്കരുത്. സംരക്ഷിത വനമേഖലയില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങളും നിബന്ധനകളും ലംഘിക്കാന്‍ ആരെയും അനുവദിക്കില്ല. വനം വകുപ്പ് നടപടികള്‍ കര്‍ശ്ശനമാക്കും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *