April 19, 2024

പുൽപ്പള്ളി സർവീസ് സഹകരണ ബാങ്ക് വായ്പ്പാ തട്ടിപ്പിൽ പ്രതിഷേധിച്ച് അനിശ്ചിതകാല സത്യാഗ്രഹവുമായി ജനകീയ സമര സമിതി

0
Gridart 20220710 0939157133.jpg
പുൽപ്പള്ളി : പുൽപ്പള്ളി സർവീസ് സഹകരണ ബാങ്ക് വായ്പ്പാ തട്ടിപ്പിൽ പ്രതിഷേധിച്ച് അനിശ്ചിതകാല സത്യാഗ്രഹവുമായി ജനകീയ സമര സമിതി രംഗത്ത് .ഇനിയെങ്കിലും സർവീസ് സഹകരണ ബാങ്കിലെ വായ്പ്പാ തട്ടിപ്പിന് പരിഹാരം കാണണമെന്ന തീരുമാനവുമായി ജനകീയ സമര സമിതി സത്യഗ്രഹം തുടരുകയാണ്.

ബാങ്കിന് മുൻപിൽ ടെന്റ് കെട്ടിയിരുന്ന് സത്യാഗ്രഹം നടത്തി വരുന്നു സമര സമിതി അംഗങ്ങൾ.
ഇനിയെങ്കിലും തട്ടിപ്പിനിരയായ കർഷകർക്ക് നീതി ലഭിക്കണമെന്ന ആവശ്യമാണ് ഇവർ ഉന്നയിക്കുന്നത്.
കർഷകർക്ക് നീതി ലഭിക്കും വരെ സത്യാഗ്രഹം തുടരുമെന്ന് സമര സമിതി അംഗങ്ങൾ പറയുന്നു.പുൽപ്പള്ളി സഹകരണ ബാങ്കിൽ 8.68- കോടിയുടെ തട്ടിപ്പ് കണ്ടെത്തിയിട്ട് അഞ്ച് വർഷമായിട്ടും കുറ്റക്കാർ ക്കെതിരെ നടപടി വൈക്കുന്നു.
2019- ൽ വിജിലൻസ് കേസ് അന്വേഷണം പൂർത്തിയാക്കിയെങ്കിലും കുറ്റക്കാർക്കെതിരെ നടപടി എടുത്തില്ല.ഈ അവസ്ഥക്ക് പരിഹാരം കാണണമെന്ന ആവശ്യവുമായാണ് സത്യാഗ്രഹവുമായി ജനങ്ങൾ ഇപ്പോൾ രംഗത്ത് വന്നിരിക്കുന്നത്.
 തട്ടിപ്പിനിരയായ ആളുകളുടെ പഴയ രേഖകൾ തിരിച്ചു കിട്ടുന്നത് വരെ സമരം തുടരാനാണ് സമിതി തീരുമാനം.പി.ആർ അജയകുമാർ, വി.എസ് ചാക്കോ പറമ്പക്കാട്ട് ഡാനിയേൽ, കെ കെ സജീവൻ, എൻ.സത്യാനന്ദൻ, ഇ.ഫ് ഡെമിനിക് രാജേന്ദ്രൻ നായർ എന്നിവർ സത്യാ ഗ്രഹത്തിന് നേതൃത്വം നൽകുന്നു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *