November 3, 2026

അറിവിനൊപ്പം അനുഭവമായി മാറിയ പി.എന്‍ പണിക്കര്‍ ക്വിസ് മത്സരം

0
IMG-20220710-WA00112.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: പി.എന്‍ പണിക്കര്‍ ഫൗണ്ടേഷന്‍ വയനാട് ജില്ലാ കമ്മിറ്റി ദേശീയ വായന മാസാചരണത്തിന്റെ ഭാഗമായി മാനന്തവാടി ജിയുപി സ്‌കൂളില്‍ സംഘടിപ്പിച്ച ജില്ലാ ക്വിസ് മത്സരം അറിവിനൊപ്പം അനുഭവവുമായി മാറി. ജില്ലയിലെ വിവിധ സ്‌കൂളുകളില്‍ നിന്നും വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. ക്വിസ് മത്സരം പി.എന്‍ പണിക്കര്‍ ഫൗണ്ടേഷന്‍ വയനാട് ജില്ലാ ചെയര്‍മാന്‍ കെ പ്രഭാകരന്‍ മാസ്റ്റര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി വിജയികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കി.എന്‍ പണിക്കര്‍ ഫൗണ്ടേഷന്‍ ജില്ലാ സെക്രട്ടറി അര്‍ജുന്‍ പി ജോര്‍ജ് ക്വിസ് മാസ്റ്റര്‍ ആയിരുന്നു. ഫൗണ്ടേഷന്‍ ജില്ലാ എക്‌സിക്യൂട്ടീവ് മെമ്പര്‍ ബാലനാരായണന്‍, ജോബി തോമസ്, ദിവ്യ അബ്രഹാം, വിപിന്‍ കെ എസ്, അഞ്ജന ജോര്‍ജ്, ജിതില്‍,അബിന്‍ എന്‍ പി എന്നിവര്‍ നേതൃത്വം നല്‍കി.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *