June 16, 2026

ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടിനെ മാറ്റി നിർത്തിയത് സി പി എമ്മിന്‍റെ തരംതാണ രാഷ്ട്രീയക്കളി: യൂത്ത് ലീഗ്

0
IMG-20201020-WA0239.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: രാഹുൽ ഗാന്ധി എം.പി. അടക്കമുള്ളവര്‍ പങ്കെടുത്ത കോവിഡ് ജില്ലാതല അവലോകന യോഗത്തിൽ നിന്ന് വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ ബി നസീമയെ മാറ്റി നിർത്തിയത് സി പി എമ്മിന്‍റെ തരംതാണ രാഷ്ട്രീയക്കളിയെന്ന് യൂത്ത് ലീഗ് ജില്ലാ പ്രസിഡന്‍റ് കെ ഹാരിസ്, ജനറല്‍ സെക്രട്ടറി സി കെ ഹാരിഫ് എന്നിവര്‍ ആരോപിച്ചു. ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ കോ ചെയര്‍പേഴ്സണ്‍ കൂടിയായ ഇവരെ മാറ്റിനിര്‍ത്താന്‍ ഇടപെട്ട കല്‍പ്പറ്റ നിയോജകമണ്ഡലം എം എല്‍ എ, സി കെ ശശീന്ദ്രന്‍ മാപ്പ് പറയണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.
വയനാട് ജില്ലയിലെ നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും പദ്ധതി നിര്‍വ്വഹണങ്ങളില്‍ ജില്ലയെ ഒന്നാം സ്ഥാനത്തെത്തിക്കുകയും ചെയ്ത കെ ബി നസീമയെ മാറ്റി നിര്‍ത്തിയത് അവരുടെ ജനസമ്മിതിയില്‍ വിളറിപൂണ്ടാണ്. ജില്ലാ പഞ്ചായത്തിന് കീഴില്‍ സംസ്ഥാനത്തെ ആദ്യത്തെ ദുരന്ത നിവാരണ സേന രൂപീകരിച്ചും സംസ്ഥാന തലത്തില്‍ തന്നെ മാതൃകയായ ജീവനം പദ്ധതി അടക്കമുള്ള ജീവകാരുണ്യ പദ്ധതികള്‍ നടപ്പിലാക്കിയും ജനമനസുകളില്‍ ഇടം നേടിയ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റിനോടുള്ള രാഷ്ട്രീയ പകപോക്കലിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നു വരുന്നുണ്ട്. കല്പറ്റ എം എൽ എ സി കെ ശശീന്ദ്രൻ നടത്തിയ  രാഷ്ട്രീയ ഇടപെടൽ കൊണ്ടാണ് കഴിഞ്ഞ ദിവസം നടത്താന്‍ നിശ്ചയിച്ചിരുന്ന രാഹുൽ ഗാന്ധിയുടെ കെട്ടിടോദ്ഘാടനവും റദ്ദാക്കിയത്. ഈ നില തുടര്‍ന്നാല്‍ ശക്തമായ പ്രതിഷേധ പരിപാടികള്‍ക്ക് യൂത്ത് ലീഗ് നേതൃത്വം നല്‍കുമെന്നും നേതാക്കള്‍ മുന്നറിയിപ്പ് നല്‍കി..
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *