June 16, 2026

വീട്ടമ്മ കോവിഡ് ചികിത്സയിലിരിക്കെ മരിച്ചു

0
By ന്യൂസ് വയനാട് ബ്യൂറോ
 കണിയാമ്പറ്റ സ്വദേശി അത്തിലൻ വീട്ടിൽ നബീസ (57)  മാനന്തവാടി ജില്ലാ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു.  രക്തസമ്മർദ്ദം, പ്രമേഹം തുടങ്ങിയ രോഗങ്ങൾ ഉണ്ടായിരുന്നു. പനി, തൊണ്ടവേദന, ശ്വാസതടസ്സം തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങളുമായി ഒക്ടോബർ ആറുമുതൽ ചികിത്സയിലായിരുന്നു. അന്നുതന്നെ കോവിഡ് സ്ഥിരീകരിക്കുകയും ചെയ്തു. 17 മുതൽ ആരോഗ്യനില മോശമാവുകയും വെൻറിലേറ്റർൻറെ സഹായത്തോടെ ജീവൻ നിലനിർത്തുകയായിരുന്നു. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ മരണപ്പെട്ടു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *