June 13, 2026

ഉത്തരവാദിത്ത ടൂറിസം മിഷൻ ഓൺലൈൻ പരിശീലനങ്ങൾ ആരംഭിക്കുന്നു.

0
By ന്യൂസ് വയനാട് ബ്യൂറോ
സംസ്ഥാന ഉത്തരവാദിത്ത ടൂറിസം മിഷൻ ഹോം സ്റ്റേ ,ഫാം ടൂറിസം, എക്സ്പീരിയൻസ് എത്നിക് ക്യുസീൻ, ആർ.ടി. ഷോഫർ, കളിമണ്‍ കരകൗശല വസ്തു – സുവനീർ നിർമ്മാണം, പേപ്പര്‍/ തുണി സഞ്ചി നിര്‍മ്മാണം, മെഴുകുതിരി നിര്‍മ്മാണം, ചിരട്ട ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാണം, പേപ്പര്‍/ വിത്ത് പേന നിര്‍മ്മാണം  തുടങ്ങി വിവിധ മേഖലകളിൽ ഈ സാമ്പത്തിക വർഷം മുതൽ ഓൺലൈൻ പരിശീലനങ്ങൾ ആരംഭിക്കുകയാണ്. 
താത്പര്യമുള്ളവർ ‘www.keralatourism.org/rt’ എന്ന വെബ്സൈറ്റില്‍ കൊടുത്തിരിക്കുന്ന പരിശീലനങ്ങള്‍ക്കുള്ള അപേക്ഷ ഫോറം പൂരിപ്പിച്ചു rtmission.wyd@gmail.com എന്ന മെയിൽ ഐഡി യിൽ അയക്കുകയോ,
ജില്ലാ കോർഡിനേറ്റർ ഇൻ ചാർജ്‌, ഉത്തരവാദിത്ത ടൂറിസം മിഷൻ, വിനോദ സഞ്ചാര വകുപ്പ് ജില്ലാ ഓഫീസ്, സിവിൽ സ്റ്റേഷൻ, കൽപറ്റ, വയനാട്-673122 എന്ന അഡ്രസ്സിൽ അയക്കുകയോ ചെയ്യുക
 വിശദാംശങ്ങൾക്കായി വയനാട് ജില്ലയിൽ നിന്നുള്ളവർ 8547454647എന്ന നമ്പരില്‍ ഉത്തരവാദിത്ത ടൂറിസം മിഷന്റെ  വയനാട് ജില്ലാ കോർഡിനേറ്റർ ഇൻ ചാർജുമായോ ബന്ധപ്പെടുക
അപേക്ഷ ലഭിക്കേണ്ട അവസാന തിയതി 2020 നവംബര്‍ 2.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *