ഉത്തരവാദിത്ത ടൂറിസം മിഷൻ ഓൺലൈൻ പരിശീലനങ്ങൾ ആരംഭിക്കുന്നു.
സംസ്ഥാന ഉത്തരവാദിത്ത ടൂറിസം മിഷൻ ഹോം സ്റ്റേ ,ഫാം ടൂറിസം, എക്സ്പീരിയൻസ് എത്നിക് ക്യുസീൻ, ആർ.ടി. ഷോഫർ, കളിമണ്‍ കരകൗശല വസ്തു – സുവനീർ നിർമ്മാണം, പേപ്പര്‍/ തുണി സഞ്ചി നിര്‍മ്മാണം, മെഴുകുതിരി നിര്‍മ്മാണം, ചിരട്ട ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാണം, പേപ്പര്‍/ വിത്ത് പേന നിര്‍മ്മാണം തുടങ്ങി വിവിധ മേഖലകളിൽ ഈ സാമ്പത്തിക വർഷം മുതൽ ഓൺലൈൻ പരിശീലനങ്ങൾ ആരംഭിക്കുകയാണ്.
താത്പര്യമുള്ളവർ ‘www.keralatourism.org/rt’ എന്ന വെബ്സൈറ്റില്‍ കൊടുത്തിരിക്കുന്ന പരിശീലനങ്ങള്‍ക്കുള്ള അപേക്ഷ ഫോറം പൂരിപ്പിച്ചു rtmission.wyd@gmail.com എന്ന മെയിൽ ഐഡി യിൽ അയക്കുകയോ,
ജില്ലാ കോർഡിനേറ്റർ ഇൻ ചാർജ്, ഉത്തരവാദിത്ത ടൂറിസം മിഷൻ, വിനോദ സഞ്ചാര വകുപ്പ് ജില്ലാ ഓഫീസ്, സിവിൽ സ്റ്റേഷൻ, കൽപറ്റ, വയനാട്-673122 എന്ന അഡ്രസ്സിൽ അയക്കുകയോ ചെയ്യുക
വിശദാംശങ്ങൾക്കായി വയനാട് ജില്ലയിൽ നിന്നുള്ളവർ 8547454647എന്ന നമ്പരില്‍ ഉത്തരവാദിത്ത ടൂറിസം മിഷന്റെ വയനാട് ജില്ലാ കോർഡിനേറ്റർ ഇൻ ചാർജുമായോ ബന്ധപ്പെടുക
അപേക്ഷ ലഭിക്കേണ്ട അവസാന തിയതി 2020 നവംബര്‍ 2.



Leave a Reply