July 27, 2026

മെഡിക്കല്‍ കോളേജ് കാപ്പി മോഷണം പ്രതികള്‍ അറസ്റ്റിൽ

0
IMG-20180210-WA0259
By ന്യൂസ് വയനാട് ബ്യൂറോ
വിവാദമായ മെഡിക്കല്‍ കോളേജ് കാപ്പിമോഷണ കേസിലെ പ്രതികളെ കമ്പളക്കാട് പോലീസ് അറസ്റ്റുചെയ്തു.
വയനാട് മെഡിക്കല്‍ കോളേജിനായി സ്ഥലം ഏറ്റെടുത്ത മടക്കിമലയിലെ തോട്ടത്തിലെ കാപ്പിയാണ് ആഴ്ച്ചകള്‍ക്ക് മുമ്പ് മോഷണം പോയിരുന്നത്. ഇത് ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. തുടര്‍ന്ന് പ്രതികള്‍ക്ക് വേണ്ടി പോലീസ് അന്വോഷണം ഉര്‍ജ്ജിതമാക്കി. ശേഷം ഇന്ന് രാവിലെ ലഭിച്ച രഹസ്യ വിവരത്തെതുടര്‍ന്നാണ് അറസ്റ്റ്. കല്‍പ്പറ്റയിലെ ഒരു സ്വകാര്യ മലഞ്ചരക്കു വ്യാപാര കേന്ദ്രത്തില്‍ രണ്ടുപേര്‍ ഇടക്കിടെ കുറച്ച് കുറച്ച് ഉണക്കകാപ്പികുരു വില്‍ക്കുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്ന് പോലീസ് കല്‍പ്പറ്റ കേന്ദ്രീകരിച്ച് നടത്തിയ അന്വോഷണത്തിലാണ് പ്രതികളെ അറസ്റ്റു ചെയ്യാനായത്. 
കമ്പളക്കാട് സബ് ഇന്‍സ്‌പെക്ട്ടര്‍ ജയപ്രകാശ് എ.യു വിന്റെ സീനിയര്‍ സി.പി.ഒ സുനില്‍ കുമാറിന്റെയും സംഘത്തിന്റെയും നേതൃത്വത്തിലാണ്  പ്രതികളെ പിടികൂടിയത്. ഇനിയും കൂടുതല്‍ പ്രതികള്‍ കുടുങ്ങാനുണ്ടെന്നാണ് പോലീസ് നടത്തിയ ചോദ്യംചെയ്യലില്‍ പ്രതികളില്‍ നിന്നും കിട്ടിയ സൂചന.
80 കിലോ ഉണക്ക ഉണ്ട കാപ്പിയാണ് പ്രതികളില്‍ നിന്നും പോലീസ് കണ്ടുകെട്ടിയത്.
പുളിയാര്‍ മല സ്വദേശികളായ ജോണ്‍സണ്‍ 39 വയസ് , വിജയന്‍ 50 വയസ് എന്നിവരാണ് പ്രതികള്‍.
 പ്രതികളെ വൈദ്യ പരിശോധന കഴിഞ്ഞ് മജിസ്‌ട്രേട്ടു മുമ്പാകെ ഹാജരാക്കുമെന്ന് കമ്പളക്കാട് പോലീസ്  അറിയിച്ചു

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *