April 25, 2024

പോലിസിന്റെ ഏകപക്ഷിയമായ നിലപാടിന് എതിരെ സി പി ഐ

0
മാനന്തവാടി: തലപ്പുഴയിൽ സി പി ഐ സ്ഥാപിച്ച കൊടികൾ എകപക്ഷിയമായി നീക്കം ചെയ്ത തലപ്പുഴ എസ്ഐയുടെ നിലപാടിൽ സി പി ഐ തവിഞ്ഞാൽ ലോക്കൽ കമ്മറ്റി പ്രതിഷേധിച്ചു.തലപ്പുഴ ടൗണിലും പരിസരത്തും സ്ഥാപിച്ച കൊടികളും തോരണങ്ങളും തലപ്പുഴ എസ്.ഐയുടെ നേതൃത്വത്തിൽ മുന്നറിയപ്പ് ഇല്ലതെ രാവിലെ നീക്കം ചെയ്യുകയായിരുന്നു.കൊടികൾ തങ്ങൾ അഴിച്ച് മാറ്റുമെന്ന് അറിയിച്ചെങ്കിലും എസ്ഐ എകപക്ഷിയമായി നടപടി തുടർന്നു. സി പി ഐ ശക്തമായ നിലപാട് സ്വീകരിച്ചതോടെ എസ് ഐ നടപടിയിൽ നിന്ന് പിൻമാറുകയായിരുന്നു. ചില യുവജന സംഘടനകൾ സ്ഥാപിച്ച ബോർഡുകൾ പോലിസ് നീക്കം ചെയ്തില്ല. സി പി ഐ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി സ്ഥപിച്ച ബോർഡുകളും കൊടിതോരണങ്ങളും സമ്മേളന നടപടി അവസാനിച്ചതമുതൽ പുർണ്ണമായും നീക്കം ചെയ്യുന്നതിനിടയിലാണ് പോലിസ് നടപടി സ്വീകരിച്ചത്.
 തലപ്പുഴ എസ് ഐക്ക് എതിരെ നടപടി സ്വീകരിക്കണമെന്ന് സി പി ഐ തവിഞ്ഞാൽ ലോക്കൽ കമ്മറ്റി ആവശ്യപ്പെട്ടു. ലോക്കൽ സെക്രട്ടറി ദിനേശ് ബാബു അധ്യക്ഷത വഹിച്ചു. ജോണി മറ്റത്തിലാനി, പി. റയിസ്, അസ്സിസ് കോട്ട, പി.നാണു, അബ്ബാസ് പൊറ്റമ്മൽ എന്നിവർ പ്രസംഗിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *