April 25, 2024

‘പാസ്‌വേര്‍ഡ് 2017-18’ : സഹവാസ ക്യാമ്പ് നടത്തി

0
P.ismayil
നടവയല്‍: ന്യൂനപക്ഷ വിദ്യാര്‍ഥികളുടെ ഉന്നമനത്തിനായി സര്‍ക്കാര്‍ നടപ്പിലാക്കുന്ന കരിയര്‍ ഗൈഡന്‍സ് മോട്ടിവേഷന്‍ സഹവാസ ക്യാമ്പ് 'പാസ്‌വേര്‍ഡ് 2017-18' നടവയല്‍ സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടത്തി. ജില്ലാ പഞ്ചായത്തംഗം പി. ഇസ്മായില്‍ ഉദ്ഘാടനം ചെയ്തു. ആധുനിക കാലഘട്ടത്തില്‍ വിദ്യാഭ്യാസം തൊഴില്‍ സാധ്യതക്കുള്ള ഉപാധിക്കപ്പുറം സമൂഹത്തിന്റെ ഉന്നമനം ലക്ഷ്യം വച്ചുള്ളതാകണമെന്ന് അദ്ദേഹം പറഞ്ഞു. പിടിഎ പ്രസിഡന്റ് — അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ക്രിസ്റ്റീന എസ്‌സിവി, പിടിഎ അംഗങ്ങളായ ജോസഫ്, രാജു വാഴയില്‍, അധ്യാപകനായ ജോസ് മാത്യു, കെ.എ. അനുപ്രസാദ്, സ്റ്റാഫ് സെക്രട്ടറി ബ്രിജേഷ് ബാബു എന്നിവര്‍ പ്രസംഗിച്ചു. 

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *