September 17, 2026

കലപ്പയേന്തിയും പാളത്തൊപ്പി ധരിച്ചും കർഷകരുടെ പ്രതിഷേധ ധർണ

0
mty-samaram-9.jpg
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി ∙ ബഫർ സോൺ കരട് പ്രഖ്യാപനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട്
കലപ്പയേന്തിയും പാളത്തൊപ്പി ധരിച്ചും കർഷകരുടെ പ്രതിഷേധ ധർണ. കേരള കർഷക
കൂട്ടായ്മയുടെ നേതൃത്വത്തിലാണ് വിത്യസ്തമായ പ്രതിഷേധ പരിപാടി നടത്തിയത്.
മാനന്തവാടി ബസ് സ്റ്റാൻഡ് പരിസരത്ത് നിന്ന് ആരംഭിച്ച പ്രകടനത്തിൽ
സ്ത്രീകൾ അടക്കം നിരവധി കർഷകർ പാളത്തൊപ്പിയും ധരിച്ച് അണിനിരന്നു.
പ്രകടനം പോസ്റ്റ് ഒാഫിസിന് മുൻപിൽ സമാപിച്ചു. തുടർന്ന് നടത്തിയ ധർണ കേരള
കർഷക കൂട്ടായ്മ ചെയർമാൻ സുനിൽ ജോസ് മഠത്തിൽ ഉദ്ഘാടനം ചെയ്തു. കെ.എം.
ഷിനോജ് അധ്യക്ഷത വഹിച്ചു. ജൂബി നിസാർ, പൗലോസ് മോളത്ത്, സുജിത്ത് ചവർനാൽ,
കുര്യൻ മൊതക്കര, സോളി ജെയിംസ്, ആലിയ കമ്മോം, ഷാജി കേദാരം, മാത്യു പനവല്ലി
എന്നിവർ പ്രസംഗിച്ചു. കർഷകരെ ദ്രോഹിക്കുന്ന നയങ്ങൾക്കെതിരെ സമരം
ശക്തമാക്കുമെന്ന് നേതാക്കൾ അറിയിച്ചു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *