October 5, 2026

ലക്കിടി അപകടത്തിൽ മരിച്ച സഫ് വാന്റെ സഹയാത്രികൻ മുഹമ്മദ് നൂറുദീ(21) നും മരിച്ചു. ഇന്നലെയായിരിന്നു അപകടം.

0
By ന്യൂസ് വയനാട് ബ്യൂറോ
ലക്കിടിയിൽ ഇന്നലെ ലോറിയും ബൈക്കും കൂട്ടിയിടിച്ചതിനെ തുടർന്ന് ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു. വേങ്ങര ചെറൂർ കിളി നികോട്ട ചെങ്കടവലത്ത് അബുവിന്റെ മകൻ മുഹമ്മദ് നൂറുദീനാ(21)ണ് മരിച്ചത്.  ലക്കിടി ഓറിയൻറൽ കോളേജ് വിദ്യാർത്ഥിയായിരുന്നു. ഇന്നലെ ഉച്ചക്ക് ഉണ്ടായ അപകടത്തെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ നൂറുദീൻ  കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു . കാസർക്കോട് കാഞ്ഞങ്ങാട് സ്വദേശി മുഹമ്മദ് സഫ് വാൻ അപകടത്തിൽ മരിച്ചിരുന്നു..ഇവർ സഞ്ചരിച്ച ബൈക്ക് ലോറിയുമായി കൂട്ടി ഇടിച്ചായിരുന്നു അപകടം . ഉച്ചക്ക് പള്ളിയിൽ ജുമു അ നിസ്ക്കാരം കഴിഞ്ഞ് മടങ്ങും വരവെയായിരുന്നു അപകടം.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *