July 28, 2026

ഇനിയൊരുജന്‍മം ഹൃസ്വചിത്ര പ്രദര്‍ശനം തിങ്കളാഴച

0
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: ഇനിയൊരുജന്‍മം എന്ന് പേരിട്ടിരിക്കുന്ന ഹൃസ്വചിത്രത്തിന്റെ പ്രദര്‍ശനം തിങ്കളാഴ്ച വൈകുന്നേരം ആറിന് കല്‍പ്പറ്റ ടൗണ്‍ഹാളില്‍ കളക്ടര്‍ എസ്. സുഹാസ് നിര്‍വഹിക്കും. കഥ, സംവിധാനം, എഡിറ്റിംഗ്, ഛായാഗ്രണം എന്നിവ വയനാട് സ്വദേശി ശശി കാവുമന്ദമാണ് നിര്‍വഹിച്ചത്. മാതാപിതാക്കള്‍ തങ്ങളുടെ മനസില്‍ തങ്ങളുടെ പ്രിയപ്പെട്ടവരോട്‌പോലും പറയാതെ മൂടിവക്കുന്ന സമ്മര്‍ദ്ദങ്ങള്‍ അവരെ മാനസിക സംഘര്‍ഷങ്ങളിലേക്ക് നയിക്കുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം. ഒരു ദിവസംകൊണ്ട് ചിത്രീകരണവും എഡിറ്റിംഗും മറ്റ് പ്രവര്‍ത്തനങ്ങളും പൂര്‍ത്തീകരിച്ചാണ് ചിത്രം പുറത്തിറക്കിയത്. ചിത്രത്തില്‍ എം.എസ്. വേണു, സുചിത്ര ശ്രീധരന്‍ എന്നിവരാണ് പ്രമുഖ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഇതോടൊപ്പം ഇനികാഴ്ച്ചക്കപ്പുറം എന്ന ശശി കാവുമന്ദത്തിന്റെ സിനിമയിലെ ഗാനപ്രകാശനവും നടക്കും.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *