June 25, 2026

വിദ്യാഭ്യാസ മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കണം: ടി. സിദ്ധീഖ് എം.എല്‍.എ

0
IMG_20211105_150849.jpg
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: കേരളത്തിലെ പൊതു വിദ്യാലയങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കുന്ന സാഹചര്യത്തില്‍ വിദ്യാഭ്യാസ മേഖല നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് സത്വര പരിഹാരം കാണണമെന്ന് ടി.സിദ്ദീഖ് എം.എല്‍.എ ആവശ്യപ്പെട്ടു. കെ.പി.എസ്.ടി.എ വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃക്യാമ്പ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
    ആയിരക്കണക്കിന് ഗോത്രവര്‍ഗ വിദ്യാര്‍ത്ഥികള്‍ വിദ്യാലയങ്ങളിലെത്തുവാന്‍ ആശ്രയിച്ചിരുന്ന ഗോത്ര സാരഥി പദ്ധതിയും, പട്ടികവര്‍ഗ വിദ്യാര്‍ത്ഥികള്‍ക്കുള്ള പ്രഭാത ഭക്ഷണ പദ്ധതിയും  ആരംഭിക്കവാന്‍ സര്‍ക്കാര്‍ തയ്യാറാകണം. സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതി അധ്യാപകര്‍ക്ക് ഏറെ സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്നുണ്ട്. പാല്‍, മുട്ട, പച്ചക്കറി പാചകവാതകം തുടങ്ങിയവക്കായി ഭീമമായ തുക ചിലവഴിക്കേണ്ടി വരുമ്പോള്‍ നാമമാത്രമായ തുകയാണ് ഇപ്പോഴും സര്‍ക്കാര്‍ നല്‍കുന്നത്. ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ ഉടന്‍ ഇടപെടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
    ജില്ലാ പ്രസിഡന്റ് ഷാജു ജോണ്‍ അധ്യക്ഷനായിരുന്നു. സംസ്ഥാന അസോസിയേറ്റ് ജനറല്‍ സെക്രട്ടറി കെ.അബ്ദുള്‍ മജീദ്, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ  കെ.രമേശന്‍,  എന്‍.ശ്യാംകുമാര്‍, സംസ്ഥാന നിര്‍വാഹക സമിതി അംഗങ്ങളായ സുരേഷ് ബാബു വാളല്‍, എം.വി.രാജന്‍, അബ്രഹാം കെ.മാത്യം, എം.പ്രദീപ്കുമാര്‍, എം.എം ഉലഹന്നാന്‍, പി.എസ്.ഗിരീഷ് കുമാര്‍ , ടി.എന്‍.സജിന്‍ എന്നിവര്‍ പ്രസംഗിച്ചു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *