May 17, 2024

തമിഴ്നാട്ടിൽ അശ്വിനിയും, കേരളത്തിൽ ദീപാ.പി മോഹനനും ജാതി വിവേചനത്തിന്റെ ജീവിക്കുന്ന ഇരകൾ

0
Img 20211105 141358.jpg
 തമിഴ്നാട്ടിൽ ജാതിയുടെ പേരിൽ അമ്പലത്തിലെ അന്നദാനത്തിൽ നിന്നും ഇറക്കിവിടുകയായിരുന്നു അശ്വനിയെ.ഈ വാർത്ത കേട്ടറിഞ്ഞ തമിഴ്നാട് മുഖ്യമന്ത്രി ബഹു : സ്റ്റാലിൻ അശ്വനി യെ ഭവനത്തിൽ ചെന്ന് സന്ദർശിച്ചു.അതിന് നടപടികളെടുക്കുകയും ചെയ്തു.എന്നാൽ ഇതിൽ നിന്നും ഏറെ വ്യത്യസ്തമല്ല ദീപാ പി.മോഹൻ എന്ന കേരള സർവകലാശാലയിലെ നാനോ സയൻസ് വിദ്യാർഥിനിയുടെ ജീവിതവും.2011 – 12 വർഷത്തിലാണ് കണ്ണൂരിൽ നിന്നും ദീപ പി.മോഹനൻ എന്ന ദളിത് വിദ്യാർത്ഥി മഹാത്മാഗാന്ധി സർവകലാശാലയിൽ ഉന്നത വിദ്യാഭ്യാസത്തിന് എത്തിച്ചേർന്നത്.ഇവിടെ ഇന്റർനാഷണൽ ഇന്റർ യൂണിവേഴ്സിറ്റി സെന്റർ ഫോർ നാനോ സയൻസ് ടെക്നോളജി  എം ഫിൽ പ്രവേശനം നേടി.അന്നുമുതൽ ദീപ യോട് ജാതിയുടെ പേരിൽ വിവേചനം സർവ്വകലാശാലയിൽ തുടങ്ങിയെന്ന് 2015 – ലെ പരാതിയിൽ പറയുന്നു.കൂടാതെ ജാതി വിവേചനത്തിന് പേരിൽ നാനോ സയൻസ് ഗവേഷണം നടത്തുന്നതിനുള്ള സൗകര്യം പോലും നിഷേധിച്ചതായി ദീപ പറയുന്നു.
ഈ വിഷയത്തിൽ അധ്യാപകൻ: നന്ദകുമാർ കളരിക്കലി ന് വീഴ്ചയുണ്ടായി എന്ന് സർവ്വകലാശാല അന്വേഷണത്തിൽ കണ്ടെത്തിയിട്ടും നടപടിയായില്ല.ഇതിന്റെ പേരിൽ10- വർഷത്തോളമായി ദീപ പി.മോഹനൻ തനിക്ക് നീതി നടത്തി കിട്ടാൻ ഇറങ്ങി തിരിച്ചിട്ട്. ഇപ്പോൾ  മഹാത്മാഗാന്ധി സർവകലാശാലയുടെ കവാടത്തിൽ പട്ടിണി സമരത്തിൽ ഇരിക്കുന്ന ദീപയുടെ ആരോഗ്യസ്ഥിതി മോശമായി വരുന്നു.
കേരളത്തിൽ രാഷ്ട്രപിതാവിന്റെ  പേരിലുള്ള സർവകലാശാലയിലാണ് ഈ വിവേചനം നടക്കുന്നത് എന്നത് ഏറെ അസഹനീയമാണ്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *