പിരിച്ചു വിട്ട കോവിഡ് ബ്രിഗേഡ് സ്റ്റാഫുകളുടെ റിസ്ക് അലവൻസ് ഉടൻ വിതരണം ചെയ്യണം-യൂത്ത് കോൺഗ്രസ്
മാനന്തവാടി:കോവിഡ് രൂക്ഷമായ സമയത്ത് ആരോഗ്യമേഖലയെ സഹായിക്കുന്നതിന് വേണ്ടി ജില്ലാ പ്രോഗ്രാം ഓഫീസർ മുഖാന്തരം കൂടിക്കാഴ്ച നടത്തി നിയമനം നൽകി,രണ്ടു വർഷത്തോളം സ്വന്തം ജീവൻ പോലും പണയപ്പെടുത്തി സേവനമനുഷ്ഠിച്ച ജീവനക്കാരെ ഒരു മുന്നറിയിപ്പും കൂടാതെ പിരിച്ചു വിട്ടത് പ്രതിഷേധാ
ർഹമാണെന്നും വേദനത്തിനു പുറമെ സർക്കാർ അനുവദിച്ച റിസ്ക് അലവൻസ് എട്ട് മാസക്കാലമായി തടഞ്ഞു വച്ചിരിക്കുകയാണ് ഇതു ഉടൻ വിതരണം ചെയ്യണമെന്നും അല്ലാത്തപക്ഷം കോവിഡ് ബ്രിഗേഡിസിനെ ഉൾപെടുത്തികൊണ്ട് ശക്തമായ സമര പരിപാടികൾക്ക് നേതൃത്വം നൽകുമെന്നും യൂത്ത് കോണ്ഗ്രസ് ആവശ്യപ്പെട്ടു.
വരും നാളുകളിൽ ജില്ലയിൽ ആരോഗ്യമേഖലയിൽ നടക്കുന്ന താൽകാലിക നിയമനങ്ങളിൽ പിരിച്ചു വിട്ട കോവിഡ് ബ്രിഗേഡിസിന് മുൻഗണനാ നൽകണമെന്നും ആവശ്യപ്പെട്ടു കൊണ്ട് ജില്ലാ പ്രോഗ്രാം ഓഫീസർക്കും ജില്ലാ മെഡിക്കൽ ഓഫീസർക്കും യൂത്ത് കോണ്ഗ്രസ് പരാതി നൽകി
യൂത്ത് കോണ്ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് അസീസ് വാളാട്,ജെനറൽ സെക്രട്ടറി മനോജ് കല്ലരിക്കാട്ട്, എന്നിവരുടെ നേതൃത്വത്തിലാണ് നിവേദനം നൽകിയത്.





Leave a Reply