June 25, 2026

കാലിക്കറ്റ് സര്‍വകലാശാലാ അന്തർ കലാലയ കായിക മേളയുടെ ഫിക്‌സ്ചര്‍ മീറ്റിംഗ്

0
IMG_20211110_084656.jpg
By ന്യൂസ് വയനാട് ബ്യൂറോ
കോഴിക്കോട് -കാലിക്കറ്റ് സര്‍വകലാശാലാ കായിക പഠനവിഭാഗം സംഘടിപ്പിക്കുന്ന 2021-22 അദ്ധ്യയന വര്‍ഷത്തെ അന്തര്‍കലാലായ കായിക മത്സരങ്ങളുടെ ഫിക്‌സ്ചര്‍ മീറ്റിംഗ് 11-ന് നടക്കും. കാലത്ത് 10.30-ന് ഇ.എം.എസ്. സെമിനാര്‍ കോംപ്ലക്‌സില്‍ നടക്കുന്ന യോഗത്തില്‍ അഫിലിയേറ്റഡ് കോളേജുകളിലെ എല്ലാ കായികാധ്യാപകരും നേരിട്ടോ ഓണ്‍ലൈനിലോ പങ്കെടുക്കും. വൈസ് ചാന്‍സിലര്‍ ഡോ. എം.കെ. ജയരാജ് ഉദ്ഘാടനം ചെയ്യും. രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ് അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ സിണ്ടിക്കേറ്റ് അംഗം അഡ്വ. ടോം കെ. തോമസ് പങ്കെടുക്കും. വിവിധ കായിക ഇനങ്ങളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട നിയമാവലി പുസ്തകം ചടങ്ങില്‍ വൈസ്ചാന്‍സിലര്‍ പ്രകാശനം ചെയ്യും.  
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *