മലബാർ ഭദ്രാസനത്തിന്റെ ചുമതല കൊച്ചി ഭദ്രസനാധിപൻ ജോസഫ് മാർ ഗ്രീഗോറിയോസ് മെത്രാപ്പോലീത്ത ഏറ്റെടുത്തു
മീനങ്ങാടി : യാക്കോബായ സുറിയാനി സഭയുടെമലബാർ ഭദ്രാസനത്തിന്റെ ചുമതല കൊച്ചി മെത്രാപ്പോലിത്തക്ക് . നിലവിൽമെത്രാപ്പോലീത്തയായി ശുശ്രൂഷ ചെയ്തു വന്നിരുന്ന സഖറിയാസ് മോർ പോളിക്കാർപ്പോസ് ആരോഗ്യപരമായ കാരണങ്ങളാൽ ചുമതലകളിൽ നിന്നും ഒഴിഞ്ഞ സാഹചര്യത്തിലാണിത്.,സഭയുടെ മെത്രാപ്പോലീത്തൻ ട്രസ്റ്റി ജോസഫ് മാർ ഗ്രീഗോറിയോസ് മെത്രാപ്പോലീത്തായുടെ അദ്ധ്യക്ഷതയിൽ ഭദ്രാസനത്തിലെ ബഹുമാനപ്പെട്ട വൈദീകരുടേയും, കൗൺസിൽ അംഗങ്ങളുടേയും, ഭദ്രാസനത്തിൽ നിന്നുള്ള സഭാ മാനേജിംഗ് കമ്മിറ്റി അംഗങ്ങളുടേയും യോഗം കൂടുകയും,പരി സഭയുടെ നടപടി പ്രകാരവും, പ്രസ്തുത യോഗത്തിന്റെ താല്പര്യവും പരിഗണിച്ച് മലബാർ ഭദ്രാസനത്തിന്റെ പൂർണ്ണ ചുമതല പരിശുദ്ധ സഭയുടെ മെത്രാപ്പോലീത്തൻ ട്രസ്റ്റി ജോസഫ് മാർ ഗ്രീഗോറിയോസ് മെത്രാപ്പോലീത്ത, മറ്റു ക്രമീകരണങ്ങൾ ഉണ്ടാകുന്നതുവരെ നിർവ്വഹിക്കുന്നതായിരിക്കുമെന്നും തീരുമാനിച്ചു.
.





Leave a Reply