‘അതിജീവനം’ പരിശീലനപരിപാടിക്ക് തുടക്കമായി
മാനന്തവാടി: സമഗ്ര ശിക്ഷാ കേരള യൂണിസെഫുമായി സഹകരിച്ച് നടത്തുന്ന 'അതിജീവനം' മാനസികാരോഗ്യ പരിശീലന പരിപാടിക്ക് മാനന്തവാടി ബി ആര് സി യില്‍ തുടക്കമായി.ട്രയിനര്‍ അനൂപ് കുമാര്‍ കെ അധ്യക്ഷനായ പരിപാടി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ എം എം ഗണേഷ് ഉദ്ഘാടനം ചെയ്തു. എസ് ജെ എച്ച് എസ് എസ് കല്ലോടി പ്രിന്‍സിപ്പാള്‍ എന്‍ പി മാര്ട്ടിന് മുഖ്യപ്രഭാഷണം നടത്തി സമഗ്ര ശിക്ഷാ കേരളം ജില്ലാ പ്രോഗ്രാം ഓഫീസര്‍ എന്‍ ജെ ജോണ്‍, ട്രയിനര്‍ റിന്‍സി ഡിസൂസ, രജിത എം എസ് , വിവേക് ആലുങ്കല്‍ എന്നിവര്‍ സംസാരിച്ചു.
ഷാന്റോ മാത്യൂ, ഷിജു എന്‍ വി , നിത ബേബി , ഷീന ബേബി എന്നിവര്‍ ക്ലാസ്സുകള്‍ നയിച്ചു.
ദീര്‍ഘകാലത്തെ വിദ്യാലയ അടച്ചിടല്‍ കുട്ടികളിലുണ്ടാക്കിയ മാനസിക വൈകാരിക മാറ്റങ്ങള്‍ വിലയിരുത്തുകയും കുട്ടികളെ ചേര്‍ത്തു പിടിക്കുകയുമാണ് ഈ പദ്ധതിയുടെ ലക്ഷ്യം.
വ്യത്യസ്തങ്ങളായ ധാരണകളും മനോഭാവങ്ങളും ശേഷികളും ആര്‍ജിച്ചാണ് ഇപ്പോള്‍ കുട്ടികള്‍ വിദ്യാലങ്ങളില്‍ എത്തിയിരിക്കുന്നത്. അവരുടെ നല്ല ശീലങ്ങള്‍ നിലനിര്‍ത്തിക്കൊണ്ടും പ്രശ്നങ്ങള്‍ പരിഹരിച്ചുകൊണ്ടും കുട്ടികളെ അതിജീവനത്തിന് പ്രാപ്തമാക്കുന്ന പരിപാടി ഒന്നാം ക്ലാസ്സുമുതല്‍ പ്ലസ്ടു തലം വരെ ഉളള വിദ്യാര്‍ത്ഥികള്‍ ഉപഭോക്താക്കളാകുന്ന തരത്തിലാണ് പദ്ധതിയുടെ പ്രായോഗികതലം ആസൂത്രണം ചെയ്തിരിക്കുന്നത് .





Leave a Reply