എസ് ഡി പി ഐ -പോപ്പുലർ ഫ്രണ്ട് ആസൂത്രിത കൊലപാതകങ്ങൾ അവസാനിപ്പിച്ചില്ലെങ്കിൽ കേരളം കനത്ത വില നൽകേണ്ടിവരും – പ്രഫുൽ കൃഷ്ണ

കൽപ്പറ്റ: ആർ എസ് എസിൽ പ്രവർത്തിച്ചു എന്ന ഒറ്റക്കാരണത്താൽ പാലക്കാട് സഞ്ജിത്തിന്റെയും ചാവക്കാട് ബിജുവിനെയും യാതൊരു പ്രകോപനവുമില്ലാതെ മൃഗീയമായി കൊലപ്പെടുത്തിയ സംഭവം പിണറായി സർക്കാർ ലാഘവത്തോടെയാണ് കൈകാര്യം ചെയ്തത് എന്ന് യുവമോർച്ച സംസ്ഥാന പ്രസിഡന്റ് ആരോപിച്ചു. ബിജെപി സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രതിഷേധ ത്തിന്റെ ഭാഗമായി ബിജെപി വയനാട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കലക്ടറേറ്റിലേക്ക് നടത്തിയ മാർച്ചും ധർണ്ണയും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരള പോലീസിന്റെ അന്വേഷണത്തിൽ തൃപ്തി ഇല്ലാത്തതിനാലും സിപിഎം – എസ്ഡിപിഐ – പോപ്പുലർ ഫ്രണ്ട് കൂട്ടുകെട്ടിൽ കുറ്റവാളികളെ സംരക്ഷിക്കുന്നത് വ്യക്തമായ സാഹചര്യത്തിൽ അന്വേഷണം എൻഐഎക്ക് കൈമാറണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു
കേരളത്തിന്റെ മതനിരപേക്ഷതയെ തകർക്കുന്ന ബോധപൂർവമായ ശ്രമമാണ് ഹലാൽ ഹോട്ടലുകളും ഹലാൽ ഷോപ്പുകളും എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഹലാൽ ഫെസ്റ്റ് നടത്തി ഡിവൈഎഫ്ഐ ഹലാലിനെ വെള്ളപൂശുക യാണെന്നും അദ്ദേഹം പറഞ്ഞു.
ഇത് അപകടകരമായ സൂചനയാണെന്നും ഇതിനെ ശക്തമായി പ്രതിരോധിക്കണം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജില്ലാ പ്രസിഡന്റ് കെ പി മധു അധ്യക്ഷത വഹിച്ച യോഗത്തിൽ മുകുന്ദൻ പള്ളിയറ, കെ ശ്രീനിവാസൻ, കെ മോഹൻദാസ്, ഈ പി ശിവദാസൻ മാസ്റ്റർ, ഈ മാധവൻ, പ്രശാന്ത് മല വയൽ തുടങ്ങിയവർ പ്രസംഗിച്ചു.
വിൽഫ്രഡ് ജോസ്, പി എം അരവിന്ദൻ, കെ ഡി ഷാജി ദാസ്, കണ്ണൻ കണിയാരം, ഗോപാലകൃഷ്ണൻ മാസ്റ്റർ,അഖിൽ പ്രേം സിന്ധു ഐരീവീട്ടിൽ തുടങ്ങിയവർ മാർച്ചിന് നേതൃത്വം നൽകി.



Leave a Reply