മൂപ്പൈനാട് ഗ്രാമപഞ്ചായത്ത് പ്രാഥമികാരോഗ്യ കേന്ദ്രവും ആയുർവ്വേദ ആശുപത്രിയും 30-ന് പ്രവർത്തനം തുടങ്ങുന്നു

കൽപ്പറ്റ: മൂപ്പൈനാട് ഗ്രാമപഞ്ചായത്ത് പ്രാഥമികാരോഗ്യ കേന്ദ്രത്തിൻ്റെയും ആയുർവേദ ആശുപത്രിയുടെയും പ്രവർത്തന ഉദ്ഘാടനം 30.ന് നടക്കുമെന്ന് പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
കൽപ്പറ്റ നിയോജക മണ്ഡലം കൽപ്പറ്റ എം.എൽ.എ അഡ്വ. ടി സിദ്ധിഖ് ഉദ്ഘാടനം നിർവ്വഹിക്കും. മൂപ്പൈനാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ.കെ റഫീക്ക് അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ രാജ്യ സഭ എം.പി എം വി ശ്രേയാംസ്കുമാർ, മുൻ കൽപ്പറ്റ എം.എൽ എ സി.കെ. ശശീന്ദ്രൻ, വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷംസാദ് മരക്കാർ, കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് നസീമ ടീച്ചർ എന്നിവരും പഞ്ചായത്തിലെ രാഷ്ട്രീയ പ്രവർത്തിക്കുന്നവരും പങ്കെടുക്കും. സാമൂഹിക, സാംസ്കാരി രംഗത്ത്
വയനാട് ജില്ലയിലെ വൈത്തിരി താലൂക്കിലെ മേപ്പാടി ഗ്രാമപഞ്ചായത്തായ മാതൃ പഞ്ചായത്തിൽ നിന്നും 2000 ഒക്ടോബർ 2 ന് സാമ്പത്തികമായോ, സാമൂഹികമായോ, ആരോഗ്യ മേഖലയുമായോ ബന്ധപ്പെട്ട് ഒട്ടും ഉന്നതിയിൽ ഇല്ലാതിരുന്ന മേപ്പാടി പഞ്ചായത്തിലെ കേവലം 3 വാർഡുകൾ മാത്രം ഏകീകരിച്ചാണ് ഇന്ന് കാണുന്ന മൂപ്പൈനാട് ഗ്രാമപഞ്ചായത്ത് നിലവിൽ വന്നത്.
സാമ്പത്തികമായി തനത് വരുമാനം ഏറ്റവും കുറഞ്ഞ ഗ്രാമ പഞ്ചായത്തായി വാടക കെട്ടിടത്തിൽ പഞ്ചായത്ത് ഓഫീസ് ആരംഭിക്കേണ്ടി വന്നപ്പോൾ ഇഛാശക്തിയുള്ള മൂപ്പൈനാടിന്റെ പ്രഥമ പ്രസിഡണ്ട് പി പി എ കരീം പഞ്ചായത്തിന് ആസ്ഥാന മന്ദിര സമുച്ചയം നിർമ്മിക്കുന്നതിന് ആവശ്യമായ സ്ഥലം കണ്ടെത്തുകയും അദ്ദേഹത്തിന്റെ കാലയളവിൽ തന്നെ വടുവൻചാൽ ടൗണിലെ കണ്ണായ സ്ഥലത്ത് രണ്ട് നിലകളിലുള്ള പഞ്ചായത്ത് സമുച്ചയും നിർമ്മിച്ച് 01,09,2003 ന് അന്നത്തെ തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി പരേതനായ ചെറുക്കളം അബ്ദുള്ള ഉദ്ഘാടനം നിർവ്വഹിച്ച് മൂപ്പൈനാട് ഗ്രാമപഞ്ചായത്തിന് സമർപ്പിക്കുകയും ചെയ്തു.
ആരോഗ്യ മേഖലയിൽ മുപ്പൈനാട് ഗ്രാമപഞ്ചായത്ത് നിലവിൽ വരുമ്പോൾ പുലർക്കുന്ന്, കടച്ചിക്കുന്ന്, ജയ്ഹിന്ദ്, നല്ലന്നൂർ വടുവൻചാൽ വാളത്തൂർ എന്നീ സെന്ററുകൾ മാത്രമാണ് ഉണ്ടായിരുന്നത്.
മൂപ്പൈനാട് ഗ്രാമപഞ്ചായത്തിൽ ഗോത്ര വിഭാഗക്കാരയ 2016 പോരും 2036 പട്ടിക ജാതി വിഭാഗക്കാരും പാർക്കുന്ന പ്രദേശമാണ്. കൂടാതെ തോട്ടം മേഖലയിൽ വൻ കിട എസ്റ്റേറ്റുകളായായ ഹാരിസൻസ് മലയാളം ലിമിറ്റഡ്, പോഡാർ പ്ലാന്റേഷൻ, കൂടാതെ ചെറുകിട എസ്റ്റേറ്റുകളും ഉള്ളതിനാൽ തന്നെ നിർദ്ധനരായ , രോഗികളും തൊട്ടടുത്ത പഞ്ചായത്തായ മേപ്പാടി ഗ്രാമപഞ്ചായത്തിനെയും, അമ്പലവയൽ ഗ്രാമപഞ്ചായത്തിനെയുമാണ് ആശ്രയിച്ചിരുന്നത്.
മൂപ്പൈനാട് ഗ്രാമപഞ്ചായത്തിന്റെ 2005-2010 കാല ഘട്ടത്തിലെ ഭരണ സമിതിയുടെ തീരുമാന പ്രകാരം ഈ കാലയളവിലെ പ്രസിഡണ്ട് ആയിരുന്ന ബഷീറ അബൂബക്കറിൻ്റെ നേതൃത്വത്തിൽ മൂപ്പൈനാട് ഗ്രാമപഞ്ചായത്തിൽ അലോപതി, ആയൂർവ്വേദം, ഹോമിയോ എന്ന് ചികിത്സാ ലഭ്യമാക്കുന്നതിന് ആവശ്യമായ സൗകര്യം
ഒരുക്കുന്നതിന് പഞ്ചായത്ത് ഭരണ സമിതി ഐക്യകണ്ഠാന തീരുമാനിക്കുകയും മൂപ്പൈനാട് ഗ്രാമപഞ്ചായത്തിന്റെ മർമ്മ പ്രധാന കേന്ദ്രമായ പാടിവയൽ പ്രദേശത്ത് ഒരു ഏക്കർ സ്ഥലം പഞ്ചായത്ത് വിലകൊടുത്ത് ഏറ്റെടുത്തു.
സമാനതകളില്ലാത്ത മാറ്റങ്ങളാണ് മൂപ്പൈനാട് ഗ്രാമപഞ്ചായത്തിന് 2010-15 വർഷങ്ങളിലെ ഭരണ സമിതി സമ്മാനിച്ചത്. ടി കാലയളവിൽ പ്രസിഡണ്ട് ആയിരുന്ന ബി മനോജ്, അജിത, ആരോഗ്യ വിദ്യാഭ്യാസ സ്റ്റന്റിംഗ് കമ്മിറ്റി ചെയർമാൻ യഹ്യാഖാൻ തലക്കൽ എന്നിവരുടെ നതാന്ത പരിശ്രമവും മുൻ ആരോഗ്യ മന്ത്രി കെ കെ രാമചന്ദ്രൻ മാസ്റ്ററുടെ സഹായത്തോടെയും മൂപ്പൈനാട് ഗ്രാമപഞ്ചായത്തിൽ പ്രാഥമിക ആരോഗ്യ കോന്ദ്രവും, ആയൂർവ്വേദ ആശുപത്രിയും അനുവദിച്ചു. എന്നിരുന്നാലും ജീവനക്കാരുടെ കുറവും, അടിസ്ഥാന സൗകര്യളുടെ കുറവും ടി മേഖലയിൽ വലിയ വെല്ലുവിളിയായിരുന്നു.
2015-20 ഭരണ സമിതിയുടെ കാല ഘട്ടത്തിൽ പ്രസിഡണ്ട് ആയിരുന്ന ഷഹർഹബാൻ സൈതലവി എന്നവരുടെയും ആർ യമുന എന്നവരുടെയും പരിശ്രമത്താൽ മൂപ്പൈനാട് ഗ്രാമപഞ്ചായത്ത് പ്രഥമിക ആരോഗ്യ കേന്ദ്രത്തിൽ ജീനവക്കാരുടെ വിടവ് നികത്തുകയും സ്റ്റാഫ് പാറ്റേൻ അനുവദിക്കുകയും ചെയ്തു .എന്നിരുന്നാലും അടിസ്ഥാന സൗകര്യങ്ങളുടെ കുറവിലും 2016-17, 2017-18, 2019-20 എന്നിവർഷങ്ങളിലെ ആരോഗ്യ പുരസ്കാരത്തിന് പഞ്ചായത്ത് അർഹത കൈവരിക്കുകയും ചെയ്തു.
പഞ്ചായത്തിന്റെ മുൻ എം.എൽ.എ. എം.പി ഭരണ സമിതകളുടെയും ഉദ്യോഗസ്ഥരുടെയും, ഷാനവാസ് എന്നിവരുടെ എം.എസ്.ഡി.പി പദ്ധതിയിൽ ഉൾപ്പെടുത്തി പണി കഴിപ്പിച്ച് ആയുർവേദ ആശുപത്രി ഫലമായി കെട്ടിടവും, എൻ.എച്ച്.എം ഫണ്ട് പ്രകാരം നിർമ്മിച്ചിട്ടുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ പുതിയ കെട്ടിടത്തിലേക്കും മൂപ്പൈനാട് ഗ്രാമപഞ്ചായത്ത് പ്രാഥമിക ആരോഗ്യ കോന്ദ്രവും, ആയുർവ്വദ ആശുപത്രിയും പ്രവർത്തനം സജ്ജീകരിക്കുകയാണ്.
പ്രസിഡണ്ട്,എ.കെ റഫീക്ക്, വൈസ് പ്രസിഡണ്ട് അജിത ചന്ദ്രൻ ,
പ്രസിഡണ്ട് മൂപ്പൈനാട് ഗ്രാമപഞ്ചായത്ത് അജിത, ആർ .ഉണ്ണികൃഷ്ണൻ, ചെയർമാൻ, പി കെ സാലിം , പി. യശോദ എന്നിവർ വാർത്താ സമ്മേളനത്തിൽ ൽ പങ്കെടുത്തു.



Leave a Reply