September 19, 2026

അക്ഷരപുര’ വികസന മധുര യാത്രക്ക് പീച്ചാംകോഡ് ഗ്രാമ ദീപം വായനശാലയിൽ സ്വീകരണം നൽകി

0
IMG_20220407_123341.jpg
By ന്യൂസ് വയനാട് ബ്യൂറോ
പീച്ചാംകോഡ്ഃ വയനാട് 
ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ 
ജുനൈദ് കൈപ്പാണിയുടെ നേതൃത്വത്തിൽ വെള്ളമുണ്ട ഡിവിഷൻ തലത്തിൽ നടക്കുന്ന അക്ഷരപുര 
വികസന മധുര യാത്രയ്ക്ക് പീച്ചാംകോഡ് ഗ്രാമ ദീപം വായനശാലയിൽ സ്വീകരണം നൽകി.
വയനാട് ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന അക്ഷരപുര പദ്ധതിയുടെ ഭാഗമായി അംഗീകൃത ലൈബ്രറികൾക്ക് നൽകുന്ന സാധന-സാമഗ്രികളുടെ വെള്ളമുണ്ട ഡിവിഷൻ തല വിതരണ യാത്രയാണ് 
വികസന മധുര യാത്ര.
 ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണിയുടെ നേതൃത്വത്തിൽ ഡിവിഷനിലെ പതിനൊന്ന് അംഗീകൃത ലൈബ്രറികളിലും അനുവദിക്കപ്പെട്ട സാമഗ്രികൾ നേരിട്ട് സന്ദർശിച്ചാണ്‌ വിതരണം ചെയ്യുന്നത്.
വെള്ളമുണ്ട ഡിവിഷൻ പരിധിയിലെ മുഴുവൻ അംഗീകൃത ലൈബ്രറികളുടെയും ശാക്തീകരണം ലക്ഷ്യമിട്ടുള്ളതാണ് വികസന മധുര യാത്ര
ചടങ്ങിൽ ജനാർദ്ദനൻ പി.ആർ അധ്യക്ഷത വഹിച്ചു.
ബൈജു എൻ.പി, ജിഷിത്ത് കെ, ബേബി എം.വി, ഇഹ്‌സാൻ കെ, ബാബു അഭിലാഷ്, ബിനീഷ്, റാഫി തുടങ്ങിയവർ സംബന്ധിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *