August 27, 2026

പട്ടികവർഗ്ഗ മോർച്ച സംസ്ഥാന നേതൃയോഗം കൽപ്പറ്റയിൽ സമാപിച്ചു

0
IMG_20220407_195943.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ:പട്ടികവർഗ്ഗ മോർച്ച സംസ്ഥാന നേതൃയോഗം കൽപ്പറ്റയിൽ സമാപിച്ചു. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് വി.വി.രാജൻ ഉദ്ഘാടനം ചെയ്തു.പട്ടികവർഗ്ഗ മോർച്ച സംസ്ഥാന പ്രസിഡണ്ട് മുകുന്ദൻ പള്ളിയറ അധ്യക്ഷത വഹിച്ചു.ബിജെപി വയനാട് ജില്ലാ പ്രസിഡന്റ് മധു ആശംസകൾ നേർന്നു .ആദിവാസികളുടെ ഭൂമിപ്രശ്നമായി ബന്ധപ്പെട്ട സമരപരിപാടികൾ യോഗം ചർച്ച ചെയ്തു . ഭൂരഹിതരായ ആദിവാസികൾക്ക് എത്രയും പെട്ടെന്ന് ഭൂമി പതിച്ചു നൽകാൻ നടപടി സർക്കാർ സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു . ആദിവാസികൾക്ക് സ്വന്തമായി കൈവശരേഖയേ ഭൂമിയോ ഇല്ലാത്തത് കാരണം .കേന്ദ്ര സർക്കാരിന്റെ നിരവധി ആനുകൂല്യങ്ങൾ .കിട്ടാത്ത സാഹചര്യം നിലനിൽക്കുന്നുണ്ട് .ഭൂരേഹിതരായ എല്ലാ ആദിവാസികൾക്കും ഭൂമിയും കൈവശരേഖയും നൽകണമെന്ന് യോഗം ആവശ്യപ്പെട്ടു .അല്ലാത്തപക്ഷം സംസ്ഥാന സർക്കാരിനെതിരെ ശക്തമായ സമര പരിപാടികൾ നടത്തുമെന്നും നേതാക്കൾ അറിയിച്ചു .
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *