April 25, 2026

സേവന പ്രവർത്തനം റോട്ടറി ക്ലബ്ബിൻ്റെ മുഖ്യ ലക്ഷ്യം : ഡോ.രാജേഷ് സുഭാഷ്

0
IMG_20220410_081634.jpg
By ന്യൂസ് വയനാട് ബ്യൂറോ
 
 
കൽപ്പറ്റ: ജനോപകാര പ്രദമായ പ്രവർത്തനമാണ് റോട്ടറി ക്ലബ്ബിൻ്റെ പ്രധാന ലക്ഷ്യമെന്ന് റോട്ടറി ഡിസ്ട്രിക്ട് ഗവറ്നർ ഡോ.രാജേഷ് സുബാഷ് പറഞ്ഞു. ലോകത്ത് പോളിയോ നിർമ്മാർജ്ജനത്തിന് നേതൃത്വം നൽകുന്നത് റോട്ടറി ആണെന്നും അത്തരം ജീവ കാരുണ്യ പ്രവർത്തനങ്ങൾ ആണ് റോട്ടറി ക്ലബ്ബ് കൾ നടത്തുന്നത് എന്നും അദ്ദേഹം പറഞ്ഞു കൽപ്പറ്റ റോട്ടറി ക്ലബ്ബ് നൽകിയ സ്വീകരണത്തിൽ സംസാരിക്കുകായിരുന്നു അദ്ദേഹം. വാഴ വറ്റ ജ്യോതി നിവസ്, മുട്ടിൽ വിവേകാനന്ദ ഹോസ്പിറ്റൽ, പുളിയർമല ശ്രീശങ്കര വിദ്യാ മന്ദിരം തുടങ്ങിയവ സന്ദർശിച്ചു. റോട്ടറി ക്ലബ്ബ് കുട്ടികൾക്ക് പ്ലേ ഗ്രൗണ്ട് റിക്രിയേഷൻ സാധനങ്ങൾ വിതരണം ചെയ്തു. സിവിൽ സ്റ്റേഷന് മുന്നിൽ റോട്ടറി ക്ലബ് ബസ്സ് വെയ്റ്റിംഗ് ഷെഡ് നിർമിക്കുകയും, കൽപ്പറ്റ ട്രാഫിക്ക് ജംഗ്ഷനിൽ പൂചട്ടികൾ സ്ഥാപിക്കുകയും ചെയ്തു. 
സ്വീകരണ യോഗത്തിൽ റോട്ടറി പ്രസിഡൻ്റ് ഡോ.എ.ആർ.അജയ് അധ്യക്ഷം വഹിച്ചു. റോട്ടറി സെക്രട്ടറി ഡോ . പി.സുദക്ഷിൻ, അഡ്വ.പി.സുരേഷ്, ഡോ.ഇ.കെ.ആദർശ്, റോട്ടറി അസി.ഗവർണർ കെ.പി. രവീന്ദ്രനാഥ്ഡോ. ടി.പി.വി.സുരേന്ദ്രൻ, അഡ്വക്കേറ്റുമാരായ പി. ചാത്തുക്കുട്ടി, എൻ.സാദിഖ്, ഷൈജു മാണിശ്ശേരി, എം എസ് പി മനോജ്, കെ.എൻ.രമണി, എന്നിവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *