മോഷ്ട്ടാവിനെ പിടികൂടി
പടിഞ്ഞാറത്തറ : ആളില്ലാത്ത വീട്ടിൽ ഓടിളക്കി കയറി രണ്ടര പവൻ സ്വർണവും 20000 രൂപയും 150 ഡോളറും മോഷ്ടിച്ച പ്രതിയെ പൊലീസ് പിടികൂടി. പടിഞ്ഞാറത്തറ അരംമ്പറ്റകുന്ന് തിരുഹൃദയ മന്ദിരം എന്ന വീട്ടിൽ നിന്നും ഇക്കഴിഞ്ഞ മൂന്നാം തീയതിയാണ് മോഷണം നടന്നത്. മോഷണ പ്രതിയായ അരംമ്പറ്റകുന്ന് സ്വദേശി പനവ്വത്തിൽ വീട്ടിൽ ജസ്റ്റിൻ കുര്യാക്കോസിനെയാണ് പടിഞ്ഞാറത്തറ പോലീസ് ഇൻസ്പെക്ടർ കെ എസ് ജയന്റെ നേതൃത്വത്തിൽ പിടികൂടിയത്. എസ് ഐ അബൂബക്കർ, എസ് പി ഓ മാരായ സുമേഷ്, വീരഭദ്രൻ. സിപിഓ മാരായ വിജയൻ, വിപിൻ എന്നിവരും സംഘത്തിലുണ്ടായിരുന്നു.
Leave a Reply