March 29, 2024

ഇ.ശ്രീധരൻ മാസ്റ്റർ അനുസ്മരണം

0
Img 20220418 161113.jpg
മാനന്തവാടി : മാനന്തവാടി ഉപജില്ലാ റിട്ട. വിദ്യാഭ്യാസ ഓഫീസർ, മികച്ച ഗണിത ശാസ്ത്ര അദ്ധ്യാപകൻ, ഗായകൻ എന്നീ നിലകളിൽ പ്രമുഖനായിരുന്ന ഇ.ശ്രീധരൻ മാസ്റ്ററുടെ ഒന്നാം ചരമവാർഷിക ദിനാചരണം കല്ലോടി ഉദയ വായനശാലയിൽ നടന്നു.കെ.എസ്.എസ്.പി.യു 
മാനന്തവാടി ബ്ലോക്ക്, റിട്ട. ഹെഡ്മാസ്റ്റേഷ്സ്, പ്രിൻസിപ്പൽ സ് ആന്റ് എഡ്യുക്കേഷണൽ ഓഫീസേഴ്സ് അസോസിയേഷൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച പരിപാടി എടവക ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എച്ച്.ബി.പ്രദീപ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു.കെ.എസ്.എസ്.പി.യു. മാനന്തവാടി ബ്ലോക്ക് പ്രസിഡണ്ട് എം.ഗംഗാധരൻ അദ്ധ്യക്ഷത വഹിച്ചു.എം.ചന്ദ്രൻ മാസ്റ്റർ അനുസ്മരണ പ്രഭാഷണം നടത്തി.ഗണിതം, സംഗീതം എന്നീ മേഖലകളിൽ മികവ് തെളിയിച്ച വിദ്യാർഥികൾക്ക് ശ്രീധരൻ മാസ്റ്ററുടെ കുടുംബം ഏർപ്പെടുത്തിയ പതിനായിരം രൂപ വീതമുള്ള അവാർഡ് തരിയോട് ഹയർ സെക്കണ്ടറി സ്ക്കുളിലെ ആതിൽ നിസാൻ കെ.എച്ച്, മാനന്തവാടി ഹയർ സെക്കണ്ടറിയിലെ അഭിരാമി സന്തോഷ് എന്നിവർ ശ്രീധരൻ മാസ്റ്ററുടെ സഹധർമ്മിണി എം ശോഭനയിൽ നിന്ന് ഏറ്റുവാങ്ങി.
കെ.വി.വിജോൾ, ജോർജ് പട കൂട്ടിൽ പി.രാജൻ, വി.എസ് 'ചാക്കോ, സി.കെ.ഉണ്ണികൃഷ്ണൻ മാസ്റ്റർ, എം.ഷനീത്, കെ.ആർ.സദാനന്ദൻ, വി.കെ.ശ്രീധരൻ മാസ്റ്റർ, ഇ.കെ.ജയരാജൻ, ടി.ഗോപിനാഥൻ, ബാബു ഫിലിപ്പ്, ഇ.എ.സുരേന്ദ്രൻ, പി.ടി.മുരളീധരൻ, വി.പി.ബാലചന്ദ്രൻ ,തുടങ്ങിയവർ സംസാരിച്ചു.
ശ്രീധരൻ മാസ്റ്ററുടെ ഇഷ്ട ഗാനങ്ങൾ കുമാരി രേവതി, കെ.എം.വി ജയൻ മാസ്റ്റർ, മണി രാജഗോപാലൻ, വി.ആർ.സതീശൻ,നിഷിത തുടങ്ങിയവർ ആലപിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *