March 29, 2024

തെളിനീരൊഴുകും നവകേരളം: സാങ്കേതിക പരിശീലനം സംഘടിപ്പിച്ചു

0
Gridart 20220419 1847508592.jpg
കൽപ്പറ്റ : തെളിനീരൊഴുകും നവകേരളം ക്യാമ്പയ്‌നിന്റെ ഭാഗമായി ജില്ലയിലെ അസിസ്റ്റന്റ് എഞ്ചിനീയര്‍മാര്‍ക്ക് ജി ഐ എസ് സോഫ്റ്റ് വെയർ , ജലഗുണനിലവാര പരിശോധന എന്നിവയെ സംബന്ധിച്ചുള്ള ജില്ലാതല സങ്കേതിക പരിശീലനം നല്‍കി. ജില്ലാ ആസൂത്രണഭവനിലെ ഡോ. എ. പി. ജെ ഹാളില്‍ പരിപാടി എല്‍. എസ്. ജി. ഡി. ജോയിന്റ് ഡയറക്ടര്‍ പി. ജയരാജന്‍ ഉദ്ഘാടനം ചെയ്തു.
 ജി ഐ എസ് മാപ്പിംഗ് അപ്ലിക്കേഷനിലുളള സാങ്കേതിക പരിശീലനം ലഭിക്കുന്നതിലൂടെ എല്ലാ തദ്ദേശസ്വയഭരണ സ്ഥാപനങ്ങളിലെയും പ്രവര്‍ത്തനങ്ങള്‍ സംസ്ഥാന തലത്തില്‍ വിലയിരുത്താന്‍ കഴിയും. എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും ജലനടത്തം സംഘടിപ്പിച്ച് മലിനമായ ജലസ്രോതസ്സുകള്‍ കണ്ടെത്തുകയും, കോളിഫോം ബാക്റ്റീരിയയുടെ സാന്നിധ്യം കണ്ടെത്തുന്നതിനായി ജല സാമ്പിളുകള്‍ ശേഖരിക്കുകയും ചെയ്യണം. ശേഖരിച്ച സാമ്പിളുകളുടെ പരിശോധനാ ഫലം 24-48 മണിക്കൂറിനുള്ളില്‍ ലഭ്യമാകും. ഈ പരിശോധനാഫലത്തിന്റെ അടിസ്ഥാനത്തില്‍ ജലാശയങ്ങള്‍ വൃത്തിയാക്കുകയും അതിനു കാരണമായ സ്രോതസ്സുകള്‍ കണ്ടെത്തി അവയെ ഇല്ലാതാക്കാനും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി. വൃത്തിയാക്കല്‍ പ്രവര്‍ത്തനത്തിന് ശേഷവും ജലസാമ്പിളുകള്‍ പരിശോധിച്ച് വിലയിരുത്തും.
 പ്രോഗ്രാം ഓഫീസര്‍ കെ. അനൂപ് വിഷയാവതരണം നടത്തി. തദ്ദേസ്വയംഭരണ വകുപ്പ് എക്‌സിക്യുട്ടിവ് എഞ്ചിനീയര്‍ സി. ശ്രീനിവാസന്‍, ശുചിത്വ മിഷന്‍ ജില്ലാ കോ- ഓര്‍ഡിനേറ്റര്‍ വി കെ ശ്രീലത, ഹരിതകേരള മിഷന്‍ ജില്ലാ കോ – ഓര്‍ഡിനേറ്റര്‍ ഇ.സുരേഷ് ബാബു, ശുചിത്വ മിഷന്‍ അസിസ്റ്റന്റ് കോ – ഓര്‍ഡിനേറ്റര്‍ റഹീം ഫൈസല്‍, തദ്ദേസ്വയംഭരണ സ്ഥാപനങ്ങളിലെ ആരോഗ്യ സ്റ്റന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍, മുന്‍സിപ്പല്‍ അസി. എഞ്ചിനീയര്‍ ഇറിഗേഷന്‍, എം. ജി .എന്‍. ആര്‍.ഇ.ജി.എസ് അസി. എഞ്ചിനീയര്‍, എന്നിവര്‍ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *