March 28, 2024

തെരുവുനായ ശല്യം ഉടൻ പരിഹരിക്കണം : എൻസിപി കൽപ്പറ്റ ബ്ലോക്ക് കമ്മിറ്റി

0
News Wayanad 302.jpg
 കൽപ്പറ്റ : കൽപ്പറ്റ മുനിസിപ്പാലിറ്റി പരിധിയിൽ തെരുവുനായ ശല്യം വർധിക്കുകയും പേപ്പട്ടികൾ മുപ്പതിൽപരം ആളുകളെ കടിച്ചു പരിക്കേൽപ്പിക്കുകയും ചെയ്യുകയും കുട്ടികളും സ്ത്രീകളും വൃദ്ധജനങ്ങളും ഉൾപ്പെടെയുള്ളവർ ഭീതിജനകമായ അവസ്ഥയിൽ പുറത്തിറങ്ങുവാൻ ഭയപ്പെട്ടു കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ കൽപ്പറ്റ മുനിസിപ്പാലിറ്റി അധികൃതർ ഉടൻ പരിഹാരം കാണുകയും തെരുവ് നായ്ക്കൾക്ക് വേണ്ടി റെസ്ക്യൂ സെന്റർ ആരംഭിക്കുകയും ചെയ്തില്ലെങ്കിൽ ഉടൻ സമരപരിപാടികൾ ആരംഭിക്കുമെന്ന് എൻസിപി കൽപ്പറ്റ ബ്ലോക്ക് കമ്മിറ്റി അറിയിച്ചു. ബ്ലോക്ക് പ്രസിഡന്റ് എപി ഷാബു അധ്യക്ഷത വഹിച്ചു.പി അശോകൻ, അനൂപ് ജോജോ, വന്ദന ഷാജു, അഡ്വ: എം ശ്രീകുമാർ ജോണി കൈതമറ്റം, പി ചന്ദ്രൻ,കെ മുഹമ്മദലി, അഡ്വ:സണ്ണി പോൾ ,രാജൻ മൈക്കിൾ, അബ്ദുൽ റഹ്മാൻ, മനാഫ് മുട്ടിൽ, ശിഹാബ് പി, ഹമീദ് കണിയാമ്പറ്റ തുടങ്ങിയവർ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *