സുമനസ്സുകള്‍ കനിവുകാത്ത് ഉമ്മര്‍
വൈത്തിരി : വിശുദ്ധ മാസത്തില്‍ സുമനസ്സുകള്‍ കനിവുകാത്ത് വൈത്തിരി കുന്നത്ത് സ്വദേശി ഉമ്മര്‍. ഒന്നിടവിട്ട ദിവസങ്ങളില്‍ ഡയാലിസിസ് ചെയ്തു കൊണ്ടിരിക്കുന്ന അദ്ദേഹത്തിന്റെ രണ്ട് കിഡ്നികളും തകരാറിലായിട്ട് നാലു വര്‍ഷമാകുന്നു. വൈത്തിരി അമ്മാറുബ്നു യാസര്‍ പള്ളി കമ്മിറ്റി അംഗവും മത- സാമൂഹിക രംഗത്തെ സജീവ സാന്നിധ്യവുമായിരുന്ന ഉമ്മറിന് വെറും അഞ്ചു സെന്റ് ഭൂമി മാത്രമാണ് സ്വന്തമായുള്ളത്. ഇദ്ദേഹത്തെ ആശ്രയിച്ച് മൂന്ന് പെണ്‍കുട്ടികളും ഭാര്യയും ഉള്‍പ്പെടെ അഞ്ചംഗ കുടുബമാണ് ജീവിച്ചിരുന്നത്. ഇവരില്‍ മുതിര്‍ന്ന പെണ്‍കുട്ടി നെഴ്സിംഗിനാണ് പഠിക്കുന്നത്. താഴെയുള്ള രണ്ട് കുട്ടികളും വിദ്യാര്‍ഥികള്‍ തന്നെ. കുടുംബത്തിന്റെ ദൈനംദിന ചിലവ് തന്നെ കണ്ടെത്താന്‍ ഏറെ പ്രയാസപ്പെട്ടിരുന്ന ഇദ്ദേഹത്തിന്റെ വീടിന്റെ മേല്‍ക്കൂരയും പ്രയാസം സൃഷ്ടിക്കുന്നതാണ്. ഷീറ്റിട്ട വീടിനു കീഴില്‍ കുടുംബം ഏറെ ബുദ്ധിമുട്ടിലാണ് കഴിയുന്നത്. അതോടൊപ്പം, മക്കളുടെ പഠനവും ഉമ്മറിന് മുന്നില്‍ ചോദ്യചിഹ്നമായി ഉയര്‍ന്നുനില്‍ക്കുകയാണ്. ചികിത്സയുമായി ബന്ധപ്പെട്ടും മറ്റും ലക്ഷക്കണക്കിന് രൂപയുടെ കടബാധ്യത വന്നതും ഉമ്മറിനെ പ്രതിസന്ധിയിലാക്കുന്നുണ്ട്.
കിഡ്നി മാറ്റിവെച്ച് പരിഹാരം കാണാന്‍ 30 ലക്ഷം കണ്ടത്തേണ്ടതുണ്ടെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചത്. അനുയോജ്യമായ വൃക്കദാതാവിനെ കണ്ടെത്താന്‍ കഴിയാത്തതും പ്രതിസന്ധിയാണ്. ആഴ്ച്ചയില്‍ മൂന്ന് ദിവസം ഡയാലിസിസ് ചെയ്യാന്‍ തന്നെ കഴിയാത്ത അദ്ദേഹം സുമനസ്സുകളുടെ സഹായമാണ് തുടര്‍ ചികിത്സക്കും മക്കളുടെ പഠനത്തിനും കടം വീടാനും വീട് നിര്‍മാണത്തിനും പ്രതീക്ഷിക്കുന്നത്.
ഗൂഗിള്‍ പേ നമ്പര്‍ : 9207165126. കനറാ ബേങ്ക്, വൈത്തിരി ശാഖ. അക്കൗണ്ട് നമ്പര്‍ : 0358101080953, ഐ എഫ് എസ് സി കോഡ് : CNRB0000358.

Leave a Reply