April 25, 2026

വന്യ മൃഗ ശല്യത്തിനെതിരെ പുൽപ്പള്ളി മണ്ഡലം സമരത്തിലേക്ക്

0
IMG_20220428_200838.jpg
By ന്യൂസ് വയനാട് ബ്യൂറോ
പുൽപ്പള്ളി : പുൽപ്പള്ളി, മുള്ളൻകൊല്ലി, പൂതാടി പഞ്ചായത്തുകളിൽ അനുദിനം രൂക്ഷമായിക്കൊണ്ടിരിക്കുന്ന വന്യമൃഗ ശല്യത്തിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് പുൽപ്പള്ളി മണ്ഡലം കമ്മിറ്റി സമരത്തിലേക്ക് നിങ്ങാൻ തീരുമാനിച്ചു.
ആദ്യ ഘട്ടമെന്ന നിലയിൽ വിപുലമായ പഞ്ചായത്ത് തല സമര പ്രഖ്യാപന കൺവെൻഷൻ നടത്തും. മെയ്‌ പതിനഞ്ചിന് രാവിലെ പതിനൊന്നു മണിക്ക് മുള്ളൻ കൊല്ലിയിലും, ഉച്ചകഴിഞ്ഞു രണ്ട് മണിക്ക് പുൽപ്പള്ളിയിലും കൺവെൻഷനുകൾ ചേരും. മെയ്‌ ഇരുപത്തിന് രാവിലെ പതിനൊന്നുമണിക്ക് പൂതാടിയിൽ കൺവെൻഷൻ നടത്തും .ഇതിനു ശേഷം പുൽപ്പള്ളി ഫോറെസ്റ്റ് സ്റ്റേഷൻ മാർച്ച്‌ ഉൾപ്പെടെ സംഘടിപ്പിക്കുവാനും കൺവെൻഷൻ തീരുമാനിച്ചു.
   പുൽപ്പള്ളി മണ്ഡലം കൺവെൻഷൻ കിസാൻ സഭ ജില്ലാ സെക്രട്ടറി ഡോ. അമ്പി ചിറയൽ ഉത്ഘാടനം ചെയ്തു.വി കെ രാജപ്പൻ അധ്യക്ഷത വഹിച്ചു. കിസാൻ സഭ ജില്ലാ പ്രസിഡന്റ് പി എം ജോയി, കെ എം ബാബു, എം പി വേലായുധൻ, അനിൽമോൻ തുടങ്ങിയവർ സംസാരിച്ചു. കൺവെൻഷനിൽ പുതിയ ഭാരവാഹികളായി ടി സി ഗോപാലനെ പ്രസിഡന്റായും,വി എൻ ബിജുവിനെ സെക്രട്ടറിയായും തിരഞ്ഞെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *