May 18, 2026

സ്റ്റുഡന്റ് കൗണ്‍സിലര്‍ നിയമനം

0
IMG_20220429_203714.jpg
By ന്യൂസ് വയനാട് ബ്യൂറോ
പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന 5 മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളിലും പ്രീമെട്രിക് ഹോസ്റ്റലുകളിലും നിലവിലുള്ള 12 സ്റ്റുഡന്റ് കൗണ്‍സിലര്‍ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നതിന് എം.എ സൈക്കോളജി അല്ലെങ്കില്‍ എം.എസ്.ഡബ്ല്യു(സ്റ്റുഡന്റ് കൗണ്‍സിലിംഗ്) യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. പ്രായപരിധി 25നും 45നും മധ്യേ. സ്റ്റുഡന്റ് കൗണ്‍സിലിംഗ് സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ ഡിപ്ലോമ നേടിയവര്‍ക്ക് മുന്‍ഗണന ലഭിക്കും. കേരളത്തിന് പുറത്തുള്ള സര്‍വകലാശാലകളില്‍ നിന്ന് യോഗ്യത നേടിയവര്‍ തുല്യത സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. നിശ്ചിത മാതൃകയിലുള്ള അപേക്ഷ  ബയോഡാറ്റ, സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ഐ.റ്റി.ഡി.പി ഓഫീസില്‍ മെയ് 10ന് വൈകുന്നേരം 5 മണിക്ക് മുന്‍പായി ലഭിക്കണം. അപേക്ഷാ ഫോറം കല്‍പ്പറ്റ ഐ.റ്റി.ഡി.പി ഓഫീസ്, സുല്‍ത്താന്‍ ബത്തേരി, മാനന്തവാടി ട്രൈബല്‍ ഡെവലപ്പ്‌മെന്റ് ഓഫീസുകളില്‍ നിന്നും ലഭിക്കും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *