April 25, 2024

സാഹോദര്യ മനസ് കൊണ്ട് വെറുപ്പിന്റെ രാഷ്ട്രീയത്തെ നേരിട്ടുക: ടി.പി. യൂനുസ്

0
Img 20220503 184330.jpg
കല്‍പ്പറ്റ: ആത്മീയോല്‍ക്കര്‍ഷത്തിന്റെ റമദാനിലൂടെ വിശ്വാസികള്‍ നേടിയെടുത്ത ആത്മീയ നിറവ് മുസ്ലീം സമൂഹത്തിന് നേരെ വര്‍ദ്ധിച്ചു വരുന്ന വിദ്വേഷത്തിനെതിരെ സാഹോദര്യം കൊണ്ട് നേരിടാന്‍ കരുത്താകണമെന്ന് കല്‍പ്പറ്റ മസ്ജിദ് മുബാറക് ഖത്തീബ് ടി.പി. യൂനുസ് വിശ്വാസികളെ ആഹ്വാനം ചെയ്തു. ഈദുല്‍ ഫിത്വര്‍ ദിനത്തില്‍ ടൗണ്‍ ഈദ് ഗാഹ് കമ്മിറ്റി പുതിയ ബസ് സ്റ്റാന്റില്‍ സംഘടിപ്പിച്ച ഈദ് ഗാഹില്‍ പെരുന്നാള്‍ നമസ്‌കാരത്തിന് നേതൃത്വം നല്‍കി ഖുത്തുബ പ്രഭാഷണം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.മനുഷ്യസാഹോദര്യത്തെയാണ് ഇസ്ലാം വിഭാവനം ചെയ്യുന്നത്. ആഘോഷങ്ങളെ ബഹുസ്വര സമൂഹത്തില്‍ പരസ്പര സഹകരണത്തിന്റെ അവസരങ്ങളാക്കി മാറ്റാന്‍ വിശ്വാസികള്‍ക്കാവണം.
അയല്‍പക്ക ബന്ധങ്ങളില്‍ പോലും വെറുപ്പിന്റേയും വിദ്യേഷ ത്തിന്റേയും വിഷം കലര്‍ത്താന്‍ ബോധപൂര്‍വ്വ ശ്രമങ്ങള്‍ നടക്കുമ്പോള്‍ വീടകങ്ങളില്‍ നിന്നും നാം ആഘോഷങ്ങളെ ഊഷ്മള സ്‌നേഹത്തിന്റെ അയല്‍പക്കങ്ങളിലേക്ക് പ്രസരിപ്പിക്കാന്‍ വിശ്വാസികള്‍ക്ക് കഴിയുമ്പോള്‍ വിവിധ മതസ്ഥരുടെ നഷ്ടബന്ധങ്ങള്‍ വീണ്ടെടുക്കാന്‍ നമുക്ക് കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *