April 25, 2024

സൈബര്‍ കുറ്റകൃത്യങ്ങളും ഓണ്‍ലൈന്‍ തട്ടിപ്പുകളും’: സെമിനാർ ഇന്ന്

0
Img 20220508 065705.jpg
കൽപ്പറ്റ : സർക്കാർ ഒന്നാം വാർഷികാഘോഷങ്ങളുടെ ഭാഗമായി കൽപറ്റയിൽ നടക്കുന്ന മെഗാമേളയിൽ ഇന്ന് (ഞായർ)
എല്ലാ ദിവസവും രാവിലെയും ഉച്ചയ്ക്ക് ശേഷവും വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ 10 വികസന സെമിനാറുകള്‍ നടക്കും. 
ഇന്ന് (മെയ് 8, രാവിലെ 11 ന് പോലീസ് വകുപ്പ് നടത്തുന്ന 'സൈബര്‍ കുറ്റകൃത്യങ്ങളും ഓണ്‍ലൈന്‍ തട്ടിപ്പുകളും' എന്ന സെമിനാര്‍ ജില്ലാ പേലീസ് മേധാവി ഡോ.അരവിന്ദ് സുകുമാര്‍ ഉദ്ഘാടനം ചെയ്യും. സൈബര്‍ ഇന്‍സ്പെക്ടര്‍ ഓഫ് പോലീസ് പി.കെ ജിജീഷ് വിഷയാവതരണം നടത്തും. വൈകീട്ട് 3 ന് തദ്ദേശ സ്വയംഭരണ വകുപ്പ് നടത്തുന്ന വയനാട്-പ്രകൃതി സംരക്ഷണവും നഗര ഗ്രാമാസൂത്രണവും എന്ന വിഷയത്തിലെ സെമിനാര്‍ ഒ.ആര്‍.കേളു എം.എല്‍.എ ഉദ്ഘാടനം ചെയ്യും. റിട്ട.ടൗണ്‍ പ്ലാനര്‍ ജി.ശശികുമാര്‍ വിഷയാവതരണം നടത്തും.
മെയ് 9 ന് രാവിലെ 10 ന് കാര്‍ഷിക വികസന-കര്‍ഷക ക്ഷേമവകുപ്പ് 'പച്ചക്കറിയിലെ കൃത്യതാകൃഷി പച്ചക്കറി തൈകളിലെ ഗ്രാഫ്റ്റിംഗ്' എന്ന വിഷയത്തില്‍ നടത്തുന്ന സെമിനാര്‍ അഡ്വ. ടി.സിദ്ദിഖ് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. കൃഷി വകുപ്പ് ഡയറക്ടര്‍ ടി.വി സുഭാഷ് അധ്യക്ഷത വഹിക്കും. അഗ്രിക്കള്‍ച്ചറല്‍ റിസേര്‍ച്ച് സ്റ്റേഷന്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ബിനീഷ് ദാസ് വിഷയാവതരണം നടത്തും. ഉച്ചയ്ക്ക് 2 ന് ധനകാര്യ (ദേശീയ സമ്പാദ്യ) വകുപ്പ് 'ദേശീയ സമ്പാദ്യ പദ്ധതികളും നിക്ഷേപ സമാഹരണ സാധ്യതകളും' എന്ന വിഷയത്തില്‍ നടത്തുന്ന സെമിനാര്‍ ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍. ബാലഗോപാല്‍ ഓണ്‍ലൈനില്‍ ഉദ്ഘാടനം ചെയ്യും. വകുപ്പ് ഡയറക്ടര്‍ എസ്. മനു അധ്യക്ഷത വഹിക്കും. അസിസ്റ്റന്റ് സൂപ്രണ്ടന്റ് ഓഫ് പോസ്റ്റ് ഓഫീസസ് രാകേഷ് രവി വിഷയാവതരണം നടത്തും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *