April 19, 2024

ബീ ടീൻസ് ക്ലബുകളുടെ പ്രവർത്തനം ആരംഭിച്ചു

0
Gridart 20220508 1837531772.jpg
ബത്തേരി  : പൊതുവിദ്യാഭ്യാസ വകുപ്പ് ഹയർ സെക്കണ്ടറി വിഭാഗം കരിയർ ഗൈഡൻസ് ആൻഡ് അഡോളസെൻ്റ് കൗൺസിലിംഗ് സെൽ വയനാട് ,സൗഹൃദ ക്ലബ്ബ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ വയനാട് ജില്ലയിലെ ഹയർ സെക്കണ്ടറി വിദ്യാലയങ്ങളാൽ നടപ്പിലാക്കുന്ന ബീ ടീൻ ക്ലബ്ബുകളുടെ പ്രവർത്തനം ആരംഭിച്ചു. കേരള കാർഷിക സർവ്വകലാശാല, വയനാട് കൃഷി വിജ്ഞാന കേന്ദ്രത്തിൻ്റെ നേതൃത്വത്തിൽ ജില്ലയിലെ നാല് വിദ്യാലയങ്ങളിലെ 40 കുട്ടികൾക്ക് ബീ കീപ്പിംഗിൽ പരിശീലനം നൽകിയിരുന്നു. പരിശീലനം ലഭിച്ച നാല് വിദ്യാലയങ്ങളിലാണ് ക്ലബുകളുടെ പ്രവർത്തനം ആരംഭിച്ചത്. തുടർന്ന് ജില്ലയിലെ മുഴുവൻ വിദ്യാലയങ്ങളിലും ബീ ടീൻസ് ക്ലബ്ബുകളുടെ പ്രവർത്തനം ആരംഭിക്കും.ക്ലബിൻ്റെ ആഭിമുഖ്യത്തിൽ ബീ കോർണറുകൾ,സൗഹൃദ എന്ന പേരിൽ ശുദ്ധമായ തേനിൻ്റെ ഉത്പാദനം എന്നിവ ഈ പരിപാടിയിലൂടെ ലക്ഷ്യമിടുന്നു. പദ്ധതിയുടെ ജില്ലാ തല ഉദ്ഘാടനം ബത്തേരി സെൻ്റ് മേരീസ് കോളേജ് ഹയർ സെക്കണ്ടറി സ്കൂളിൽ സംസ്ഥാന വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രൻ നിർവ്വഹിച്ചു. പി.ടി.എ വൈസ്.പ്രസിഡണ്ട് ജി.ഗോപകുമാർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കെ.വി.കെ.മേധാവി ഡോ.എൻ.ഇ.സഫിയ മുഖ്യ പ്രഭാഷണം നടത്തി. സെൻ്റ്.മേരീസ് കോളേജ് ബർസാർ ഡോ. പി.സി.റോയി, വയനാട് ഹണി കോഡിനേറ്റർ പി.വി.ബാബു എന്നിവർ ആശംസകൾ അർപ്പിച്ചു.ജിൻസ് മാത്യു പരിപാടിക്ക് നന്ദി പറഞ്ഞു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *