April 20, 2024

ഊർജ്ജം കഥ പറയുന്ന കേരളം

0
Gridart 20220512 1654048882.jpg
കൽപ്പറ്റ : നവകേരളത്തിന് ഊർജ്ജം പകരുന്ന കെ.എസ്.ഇ.ബി യുടെ സ്റ്റാൾ മേളയിൽ വിത്യസ്തമാകുന്നു.
എന്റെ കേരളം മെഗാ മേളയിൽ കെ എസ് ഇ ബി യുടെ സ്റ്റാളിലൂടെ
ഹരിതോർജം പ്രോത്സാഹിപ്പിക്കുക എന്ന ആശയത്തിനാണ് പ്രാമുഖ്യം നൽകുന്നത്.വൈദ്യുതി മേഖലയിലെ നേട്ടങ്ങൾ പറയുന്ന കെ.എസ്.ഇ ബി യുടെ തുറന്ന സ്റ്റാൾ മേളയിലെത്തുന്നവരുടെ മുഖ്യ ആകർഷണങ്ങളിലൊന്നാണ്. 
സർക്കാരിന്റെ പുതിയ പദ്ധതിയായ ഇലക്ട്രോണിക് വെഹിക്കൾ ചാർജ് സ്റ്റേഷന്റെ മാതൃക, പുരപ്പുറ സൗരോർജ ത്തിന്റെ പ്രാധാന്യം ഉൾകൊള്ളിച്ച റൂഫ് ടോപ്പ് സോളാർ രജിസ്ട്രേഷൻ കൗണ്ടർ, കേരളത്തിന്റെ ഊർജ സംരക്ഷണ മാതൃക എന്നിവ സ്റ്റാളിൽ സജ്ജീകരിച്ചിട്ടുണ്ട്.
സർക്കാരിൻറെ വൈദ്യുതി മേഖലയിലെ നേട്ടങ്ങൾ വീഡിയോ അവതരണത്തിലൂടെ മേളിൽ എത്തുന്നവർക്ക് കാണാം.സുരക്ഷാ ബോധവൽക്കരണ പോസ്റ്റുകളും സ്റ്റാളിൽ ഒരുക്കിയിട്ടുണ്ട്. 1957 ൽ കെ എസ് ഇ ബി നിലവിൽ വന്ന ശേഷം കേരളത്തിൽ പൂർത്തീകരിച്ച പ്രധാന ജലവൈദ്യുതി പദ്ധതികളുടെ ചെറു വിവരണങ്ങളും കേരളത്തിലെ വൈദ്യുതി മന്ത്രിമാരുടെ ചരിത്രവും സ്റ്റാളിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.
സ്റ്റാളിന്റെ പ്രധാന ആകർഷണം വൈദ്യുതി ട്രാൻസ്മിഷനും വിതരണത്തിനും ഉപയോഗിക്കുന്ന ചാല കങ്ങളെ പരിചയപ്പെടുത്തുന്നതാണ്. 
ട്രാൻസ്മിഷൻ പ്രൊട്ടക്ഷൻ റിലേകൾ ലൈറ്റിങ് അറസ്റ്റർ, ട്രാൻസ്ഫോമർ സുരക്ഷാ ഉപകരണങ്ങൾ, ട്രാൻസ്മിഷൻ കൺസ്ട്രക്ഷൻ മെറ്റീരിയലുകൾ, വിവിധതരം കണ്ടക്ടറുകൾ, 11 കെ വി, 33 കെ വി 66 കെ വി, 11O കെ.വി 22O കെ.വി തുടങ്ങി വിവിധ വോൾട്ടേജ് ലെവലിൽ ഉള്ള ഭൂഗർഭ കേബിളുകൾ എന്നിവ സ്റ്റാളിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *