April 25, 2026

ലൈഫ് മിഷന്‍; വീടുകളുടെ താക്കോല്‍ കൈമാറി

0
GridArt_20220518_0622225402.jpg
By ന്യൂസ് വയനാട് ബ്യൂറോ
വൈത്തിരി : സംസ്ഥാന സര്‍ക്കാരിന്റെ നൂറു ദിന പരിപാടിയുടെ ഭാഗമായി ലൈഫ് പദ്ധതിയില്‍ ജില്ലയില്‍ പൂര്‍ത്തീകരിച്ച വീടുകളുടെ താക്കോല്‍ കൈമാറി. താക്കോല്‍ ദാനകര്‍മ്മത്തിന്റെ ജില്ലാതല ഉദ്ഘാടനം വൈത്തിരി ഗ്രാമ പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്. ബിന്ദു നിര്‍വ്വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.വി. വിജേഷ് അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉഷ ജ്യോതിദാസ്, ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രൊജക്റ്റ് ഡയറക്ടര്‍ പി.സി. മജീദ്, വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ കെ.കെ തോമസ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എന്‍. ഒ. ദേവസി, ബ്ലോക്ക് പഞ്ചായത്ത് അംഗം എല്‍സി ജോര്‍ജ്, വാര്‍ഡ് മെമ്പര്‍ ജ്യോതിഷ്, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി പി.കെ. ഇന്ദിര തുടങ്ങിയവര്‍ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *