May 18, 2026

സണ്‍ഡേ സ്‌കൂള്‍ ശതാബ്ദി : പതാകപ്രയാണം മീനങ്ങാടിയില്‍ നിന്ന്

0
GridArt_20220518_1401431722.jpg
By ന്യൂസ് വയനാട് ബ്യൂറോ
മീനങ്ങാടി : മലങ്കര യാക്കോബായ സിറിയന്‍ സണ്‍ഡേ സ്‌കൂള്‍ അസോസിയേഷന്റെ ശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് നടത്തപ്പെടുന്ന വടക്കന്‍ മേഖലാ സമ്മേളനത്തിന്റെ പതാക പ്രയാണം 22ന് ഞായറാഴ്ച രാവിലെ 9.30ന് ആരംഭിക്കും. മീനങ്ങാടി സെന്റ് പീറ്റേഴ്‌സ് ആന്റ് സെന്റ് പോള്‍സ് യാക്കോബായ സുറിയാനി കത്തീഡ്രലിലെ പുണ്യശ്ലോകനായ ശാമുവേല്‍ മോര്‍ പീലക്‌സിനോസ് തിരുമേനിയുടെ കബറിടത്തില്‍ നിന്ന് പ്രാര്‍ത്ഥിച്ച് ഏറ്റുവാങ്ങുന്ന പതാകയാണ് മാനന്തവാടി സെന്റ് ജോര്‍ജ് പള്ളിയില്‍ പ്രത്യേകം തയ്യാറാക്കിയ സമ്മേളന വേദിയില്‍ ഉയര്‍ത്തുന്നത്. കത്തീഡ്രല്‍ വികാരി റവ.ഫാ. ബേബി ഏലിയാസ് കാരക്കുന്നേല്‍, റവ. ഫാ. എല്‍ദോ അതിരമ്പുഴ, റവ.ഫാ. കെന്നി ജോണ്‍ മാരിയില്‍, റവ. ഫാ. അനൂപ് ചാത്തനാട്ടുകുടി, ഡിസ്ട്രിക്ട് ഇന്‍സ്‌പെക്ടര്‍മാരായ പി.എം.മാത്യു, ജിനു സ്‌കറിയ എന്നിവര്‍ നേതൃത്വം നല്‍കും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *