April 19, 2024

ക്ഷീരമേഖലയിലെ പ്രതിസന്ധി പരിഹരിക്കാൻ പാലിന്റെ സംഭരണവില 50 രൂപയായി ഉയർത്തണം : പ്രൈമറി മിൽക്ക് സൊസൈറ്റീസ് അസോസിയേഷൻ

0
Gridart 20220518 1751392522.jpg
മാനന്തവാടി : കേരളത്തിലെ ക്ഷീരമേഖലയിലെ പ്രതിസന്ധി പരിഹരിക്കാൻ പാലിന്റെ സംഭരണവില 50 രൂപയായി ഉയർത്തണമെന്ന് പ്രൈമറി മിൽക്ക് സൊസൈറ്റീസ് അസോസിയേഷൻ വയനാട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ച് മിൽമ ചെയർമാൻ , മാനേജിംഗ് ഡയറക്ടർ എന്നിവർക്ക് നിവേദനം നൽകാനും പാൽവില വർദ്ധന ഉടൻ നടപ്പിലാക്കാത്ത പക്ഷം ശക്തമായ സമരപരിപാടികൾക്ക് നേതൃത്വം നൽകാനും യോഗം തീരുമാനിച്ചു. കാലിത്തീറ്റയ്ക്ക് സർക്കാർ സബ്സിഡി അനുവദിക്കുക, പാലിന് വർഷം മുഴുവനും 3 രൂപ പ്രകാരം സർക്കാർ ഇൻസെന്റീവ് അനുവദിക്കുക, ക്ഷീരകർഷക ക്ഷേമനിധി ആനുകൂല്യങ്ങൾ വർദ്ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളും യോഗം ഉന്നയിച്ചു. യോഗത്തിൽ ബെന്നി ബി പി  അദ്ധ്യക്ഷത വഹിച്ചു. പുതിയ ഭാരവാഹികളായി ബെന്നി ബി പി  (കുന്നമ്പറ്റ ക്ഷീരസംഘം ), പ്രസിഡണ്ട്, കുര്യാക്കോസ് എ പി  (അമ്പലവയൽ ക്ഷീരസംഘം ), അഗസ്തി പി ജെ  (ചണ്ണോത്ത്കൊല്ലി ക്ഷീരസംഘം ), രാമകൃഷ്ണൻ വി  വി  (തൃശ്ശിലേരി ക്ഷീരസംഘം ), വൈസ് പ്രസിഡണ്ടുമാർ, ജോസ് പി എ  ( കാരക്കാമല കൊമ്മയാട് ക്ഷീരസംഘം ) , ജനറൽ സെക്രട്ടറി, സജി പി ജെ  (കബനിഗിരി ക്ഷീരസംഘം ), സിനി ജോസഫ് (ആലാറ്റിൽ ക്ഷീരസംഘം ), ജോസ് പി വി  (മൂപ്പൈനാട് ക്ഷീരസംഘം ), സെക്രട്ടറിമാർ , ജോണി എം ഡി  ( തരിയോട് ക്ഷീരസംഘം), രാധാകൃഷ്ണൻ എം (കുന്നുമ്മൽ അങ്ങാടി ക്ഷീരസംഘം), ജയൻ പി പി  (മീനങ്ങാടി ക്ഷീരസംഘം ), അബ്രാഹം കെ കെ (പെരിക്കല്ലൂർക്ഷീരസംഘം), സരിത കെ ഡി (ചിത്രമൂല ക്ഷീരസംഘം ), സരിത പി കെ  ( മടക്കിമല ക്ഷീരസംഘം ), എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ, എന്നിവരെ തെരഞ്ഞെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *