May 19, 2026

എടവക പഞ്ചായത്ത് : എം.എസ്.എഫ്. ഗ്രാമയാത്രക്ക് പാലമുക്കിൽ തുടക്കം

0
GridArt_20220520_1117214952.jpg
By ന്യൂസ് വയനാട് ബ്യൂറോ
പാലമുക്ക് : എം എസ് എഫ് സംസ്ഥാന കമ്മിറ്റിയുടെ നിർദ്ദേശപ്രകാരം ശാഖകളിൽ നടത്തുന്ന ഗ്രാമയാത്രയ്ക്ക് എടവക പഞ്ചായത്തിൽ പാലമുക്ക് ശാഖയിൽ തുടക്കമായി. പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി അഹമ്മദ് കുട്ടി ബ്രാൻ ഉദ്ഘാടനം നിർവഹിച്ചു.പഞ്ചായത്ത് യൂത്ത് ലീഗ് സെക്രട്ടറി ഷാനൂദ്.വി ജാഥാ ക്യാപ്റ്റന് പതാക കൈമാറി. ശാഖാ മുസ്ലിം ലീഗ് സെക്രട്ടറി ഇബ്രാഹിം സി എച്ച് സമ്മാനദാനം നടത്തി. പരിപാടിയിൽ, എം.എസ്.എഫ്. മണ്ഡലം ഭാരവാഹികളായ മുത്തലിബ് ദ്വാരക,റുമൈസ് അഞ്ചാംമൈൽ പഞ്ചായത്ത് ഭാരവാഹികളായ ജിൻഷാദ് കെ ടി, മുഹമ്മദ് റാഫി, ഫൈജാസ്, മുബഷിർ, അജീർ എന്നിവരും. ശാഖ നേതാക്കളായ നവാസ് ചീന, ഹാരിസ് എം ബി,മൊയ്‌ദുട്ടി അവറാൻ,ലത്തീഫ് എ പി, അബ്ദു അവറാൻ,ജാഫർ കാരക്കണ്ടി, ജുനൈദ് ടി. എന്നിവരും പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *