April 24, 2026

മാനന്തവാടി ഡി എഫ് ഒ ക്കെതിരെ കേസെടുക്കണം, എൻസിപി ജില്ലാ പ്രസിഡന്റ്

0
IMG_20220527_121610.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി : അടിമകളെപ്പോലെ തന്റെ സഹപ്രവർത്തകരെ  കാണുകയും  വാച്ചർ മാരായി നിയമിച്ചിട്ടുള്ള  ജോലിക്കാരോട്  തന്റെ വീട്ടിൽ  അടിമ  ജോലിചെയ്യുവാൻ നിർബന്ധിക്കുകയും  തന്റെ ഔദ്യോഗിക വാഹനം ദുരുപയോഗം ചെയ്യുകയും ചെയ്യുന്ന  മാനന്തവാടി ഡി എഫ് ക്കെതിരെ  മനുഷ്യാവകാശ കമ്മീഷൻ കേസെടുക്കണമെന്നാവശ്യപ്പെട്ട് കൊണ്ട്  എൻസിപി വയനാട് ജില്ലാ പ്രസിഡന്റ്  ശ്രീ ഷാജി ചെറിയാൻ മനുഷ്യാവകാശ കമ്മീഷൻ ചെയർമാന് പരാതി നൽകി. യാതൊരു മുന്നറിയിപ്പുമില്ലാതെ  മറ്റ് ജീവനോപാധികൾ ഇല്ലാത്ത  ആദിവാസികളും സാധാരണക്കാരും ആയിട്ടുള്ള  മാനന്തവാടി ഡിവിഷനിലെ  അറുപതോളം വാച്ചർമാരെ പിരിച്ചുവിട്ടു കൊണ്ട്  വാച്ചർമാരുടെ  കുടുംബത്തെ പട്ടിണിയിൽ ആക്കുകയും  അവരുടെ കുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിക്കുകയും ചെയ്തു . കൂടാതെ തന്റെ വീട്ടിൽ അടിമപ്പണി ചെയ്യുവാൻ  തയ്യാറാകാത്ത വാച്ചർമാരെ നിരന്തരം പീഡിപ്പിക്കുകയും ചെയ്യുന്നു. ഒരു മാസം മുമ്പ്  ഇദ്ദേഹത്തിന്റെ അടിമപ്പണി ചെയ്യാൻ തയ്യാറാകാത്ത  ഒരു ഡ്രൈവറെ  പരസ്യമായി അപമാനിച്ചതിന് ശേഷം  സർവീസിൽനിന്ന്  പിരിച്ചുവിട്ടിരുന്നു . ഇത്തരത്തിലുള്ള തന്റെ ജന്മനാടായ  രാജസ്ഥാനിലെ ജന്മി വ്യവസ്ഥിതി  മനസ്സിൽ കൊണ്ടു നടക്കുന്ന  ഉദ്യോഗസ്ഥൻ ഇടതുപക്ഷ ജനാധിപത്യ മുന്നണി ഭരിക്കുന്ന സർക്കാരിന്  തീരാകളങ്കം ആകുമെന്ന്  എൻസിപി വയനാട് ജില്ലാ പ്രസിഡണ്ട്  ഷാജി ചെറിയാൻ പ്രസ്താവനയിൽ അറിയിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *