June 10, 2026

പരിസ്ഥിതി ദിനം ആചരിച്ചു

0
IMG-20220605-WA00432.jpg
By ന്യൂസ് വയനാട് ബ്യൂറോ
ബത്തേരി : ബത്തേരി, ഡോൺബോസ്‌കോ കോളേജിന്റെ യും, കെ. എ സ്. ആർ. ടി. സിയുടെയും  സംയുക്ത ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനം ആചരിച്ചു.ബത്തേരി കെ. എസ്. ആ ർ. ടി. സി. സ്റ്റാൻഡും പരിസരവും ജീവനക്കാരും, ഡോൺബോസ്‌കോ വിദ്യാർത്ഥികളും ചേർന്ന് ക്ലീനിങ് നടത്തി.കൊച്ചി എന്മലയാളം ഡിജിറ്റൽ ന്യൂസ്‌ ചാനൽ വയനാട് , ആക്സിസ് ബാങ്ക് ചേർന്ന് പരിസ്ഥിതി ദിന പ്രോഗ്രാമിൽ ചേർന്നവർക്ക് ടീ – ഷർട്ട്, ഫുഡ്‌ എന്നിവ നൽകി.ബത്തേരി എ. എസ്. ഐ സണ്ണി ജോസഫ് പരിസ്ഥിതി ദിനം ഉത്ഘാടനം ചെയ്തു.

ഡോൺബോസ്‌കോ കോളേജ് പ്രിൻസിപ്പൽ : ഫാ. ജോൺസൻ പൊന്തപള്ളി, ഫാ. ലിജോ കളമ്പാടൻ, കെ. എസ്. ആർ. ടി. സി കൺട്രോളിംഗ് ഇൻസ്‌പെക്ടർ കെ. രാജൻ എന്നിവർ പ്രോഗ്രാമിന് നേതൃത്വം നൽകി.
കെ. എസ്. ആർ. ടി. സി ജനറൽ കൺട്രോളിംഗ് ഹരിരാജ്, കൺട്രോളിംഗ് ഇൻസ്‌പെക്ടർ ധർമ്മ രാജൻ, റിസർവേഷൻ കൌണ്ടർ ജിനു ബാനർജി, വർക്കിംഗ്‌ സുപ്രവൈസർ വിനോദ് കുമാർ, ദീപാ ഷാജി പുൽപ്പള്ളി, ഡോൺബോസ്‌കോ കോളേജ് സ്റ്റുഡന്റസ് അരുൺ, അനന്തു, പ്രിൻസ്, ഇമ്മാനുവൽ , ജോബി, ബ്രദർ. സുബിൻ, അലക്സ്‌, അമൽ എന്നിവരും പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *