സൈക്കിൾ റാലി സംഘടിപ്പിച്ചു
മുട്ടിൽ : ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വയനാട് ജില്ലാ സൈക്ലിംഗ് അസോസിയേഷന്റെ നേതൃത്വത്തിൽ കാരാപ്പുഴ വില്ലേജ് റിസോർട്ടിന്റെ സഹകരണത്തോടെ പ്രകൃതി സൗഹൃദ സൈക്കിൾ റാലി നടത്തി. മുട്ടിൽ ടൗണിൽ നിന്നും ആരംഭിച്ച് കാരാപ്പുഴ വില്ലേജ് റിസോർട്ടിൽ അവസാനിച്ച റാലിയിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി 25 ൽ അധികം താരങ്ങൾ പങ്കെടുത്തു. ജില്ലാ സ്പോർട്സ് കൗൺസിൽ വൈസ്.പ്രസിഡണ്ട് സലീം കടവൻ ഉത്ഘാടനം ചെയ്തു. കാരാപ്പുഴ വില്ലേജ് റിസോർട്ട് ഡയറക്ടർ വിഷ്ണു സമ്മാന വിതരണം നടത്തി. സൈക്ലിംഗ് അസോസിയേഷൻ സെക്രട്ടറി സുബൈർ ഇളകുളം സ്വാഗതം പറഞ്ഞ യോഗത്തിൽ സാജിദ് എൻ.സി അദ്ധ്യക്ഷനായിരുന്നു. ആദിൽ മുഹമ്മത് .ഇ.എസ്, അജിനാൻ അലി ഖാൻ , മാസിൻ എന്നിവർ നേതൃത്വം നൽകി.






Leave a Reply