April 24, 2026

ഹോംസ്റ്റേയിൽ അതിക്രമിച്ച് കയറി യുവതിയെ കൂട്ടബലാത്സംഘം ചെയ്ത കേസിലെ രണ്ട് പ്രതികൾ പിടിയിലായി

0
IMG-20220607-WA00532.jpg
By ന്യൂസ് വയനാട് ബ്യൂറോ
അമ്പലവയൽ : അമ്പലവയൽ പളളവയലിലെ ഹോംസ്‌റ്റേയില്‍ അതിക്രമിച്ചു കയറിയ മുഖംമൂടി സംഘമാണ് യുവതിയ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്. സ്ഥാപനത്തിലെ ജീവനക്കാരുടെ മൊബൈല്‍ ഫോണും സ്വര്‍ണമാലയും അപഹരിച്ചശേഷമായിരുന്നു യുവതിയ പീഡിപ്പിച്ചത്. യുവതിയുടെ പരാതിയെ തുടര്‍ന്നുളള അന്വേഷണമാണ് കൂട്ടബലാത്സംഗത്തിന്റെ ചുരുളഴിച്ചത്. ബത്തേരി ഡി.വൈ.എസ്.പി. അബ്ദുള്‍ ഷരീഫിന്റെ നേതൃത്വത്തില്‍ പോലീസ് അന്വേഷണമാരംഭിച്ചു. കാര്യമായ തെളിവുകളൊന്നും അവശേഷിപ്പിക്കാതെ നടത്തിയ കുറ്റകൃത്യത്തില്‍ പോലീസ് ആദ്യം ഹോംസ്‌റ്റേ നടത്തിപ്പുകാരെ അറസ്റ്റുചെയ്തു. പിന്നീട് ഇടനിലക്കാരെയും കൊയിലാണ്ടി സ്വദേശികളായ അഞ്ചുപേരെയും അറസ്റ്റുചെയ്തു. കഴിഞ്ഞദിവസം ബാക്കിയുളള പ്രതികളെയും പിടികൂടി. അക്രമിസംഘത്തിലെ ഒമ്പതുപേരും കൊയിലാണ്ടി സ്വദേശികളാണ് ഇവര്‍ മുമ്പും നരവധി കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടവരാണെന്ന് പോലീസ് പറഞ്ഞു.പ്രതികള്‍ക്കായി തമിഴ്‌നാട്ടിലും കര്‍ണാടകയിലും കേരളത്തിലെ വിവിധ ജില്ലകളിലും ക്യാമ്പുചെയ്താണ് പോലീസ് തിരച്ചില്‍ നടത്തിയത്. രാജ്യം വിടാനുളള പ്രതികളുടെ നീക്കങ്ങളും വിഫലമാക്കി. സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണങ്ങള്‍ ഉണ്ടായേക്കും. വയനാട്ടിലെ ഹോംസ്‌റ്റേകളും റിസോര്‍ട്ടുകളും കേന്ദ്രീകരിച്ച് സ്ത്രീകളെ ദുരുപയോഗം ചെയ്യുന്ന സാഹചര്യം പോലീസ് നിരീക്ഷിച്ചുവരികയാണ്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *