April 19, 2024

റേഡിയോ മാറ്റൊലിയുടെ പതിമൂന്നാം വാർഷികവും ശ്രോതാക്കളുടെ സംഗമവും

0
Img 20220610 Wa00482.jpg
ദ്വാരക: റേഡിയോ മാറ്റൊലി പ്രക്ഷേപണത്തിന്റെ പതിമൂന്ന് വർഷങ്ങൾ പൂർത്തിയാക്കുന്നതിനോടനുബന്ധിച്ച് വാർഷികാഘോഷവും ശ്രോതാക്കളുടെ സംഗമവും സംഘടിപ്പിക്കുന്നു. മുൻകൂട്ടി രജിസ്റ്റർ ചെയ്തിരിക്കുന്ന ശ്രോതാക്കൾക്കാണ് പങ്കെടുക്കാൻ അവസരം. നാളെ (ശനിയാഴ്ച) രാവിലെ 10.30ന് ദ്വാരക കോർപ്പറേറ്റ് എജ്യുക്കേഷണൽ ഏജൻസി ഓഡിറ്റോറിയത്തിൽ വച്ചാണ് പരിപാടികൾ നടക്കുന്നത്. 10.30ന് ശ്രോതാക്കളുടെ സംഗമവും, 11.30ന് പൊതുസമ്മേളനവും നടക്കും. പൊതുസമ്മേളനത്തിൽ റേഡിയോ മാറ്റൊലിയിലൂടെ വിവിധ മേഖലകളിൽ പ്രതിഭകളായിത്തീർന്ന ബിജു പോൾ കാരക്കാമല, നിഷ മാനിക്കുനി, ബഷീർ കാരക്കുനി എന്നിവരെ ആദരിക്കും. കാലാവധി പൂർത്തിയാക്കുന്ന മാനേജ്‌മെന്റ് കമ്മിറ്റി അംഗങ്ങൾക്ക് യാത്രയയപ്പും, പുതിയ അംഗങ്ങൾക്ക് സ്വീകരണവും നൽകും. മാനന്തവാടി രൂപതാ വികാരി ജനറാൾ ഫാ. പോൾ മുണ്ടോളിക്കൽ, ഒ.ആർ. കേളു എം.എൽ.എ., വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി ഡയറക്ടർ ഫാ. പോൾ കൂട്ടാല, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജസ്റ്റിൻ ബേബി, മാനന്തവാടി തഹസീൽദാർ അഗസ്റ്റിൻ എം.ജെ., എടവക ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എച്ച്.ബി. പ്രദീപൻ മാസ്റ്റർ തുടങ്ങിയവർ പങ്കെടുക്കും. പൊതുസമ്മേളനത്തിന് ശേഷം ശ്രോതാക്കൾക്ക് റേഡിയോ സ്‌റ്റേഷൻ സന്ദർശിക്കാനും അവസരമുണ്ടാകും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *