July 17, 2026

കുങ്കിച്ചിറ പൈതൃക മ്യൂസിയത്തിൽ മന്ത്രി അഹമ്മദ് ദേവർകോവിലിൻ്റെ മിന്നൽ സന്ദർശനം

0
IMG-20220618-WA00102.jpg
By ന്യൂസ് വയനാട് ബ്യൂറോ
കുഞ്ഞോം: തൊണ്ടർനാട് ഗ്രാമപഞ്ചായത്തിലെ കുഞ്ഞോം കുങ്കിച്ചിറ പൈതൃക മ്യൂസിയത്തിൽ സംസ്ഥാന മ്യൂസിയം- തുറമുഖം- പുരാവസ്തു- പുരാരേഖാ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിലിന്റെ മിന്നൽ സന്ദർശനം. നിർമ്മാണം പുരോഗമിക്കുന്ന മ്യൂസിയത്തിൻ്റെയും നവീകരിക്കുന്ന ചിറയുടെയും പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനു വേണ്ടിയാണ് ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ മന്ത്രിയുടെ അപ്രതീക്ഷിത സന്ദർശനം. 5.2 കോടി രൂപ മുതൽ മുടക്കിൽ മ്യൂസിയം കെട്ടിടവും 1.5 കോടി രൂപ ചെലവിൽ ചിറയുടെ നവീകരണവും ഇതിനകം പൂർത്തിയായിട്ടുണ്ട്. മ്യൂസിയത്തിലെ പ്രദർശന സജ്ജീകരണം നാലു മാസത്തിനകം പൂർത്തീകരിച്ച് ജനങ്ങൾക്കായി തുറന്നു കൊടുക്കുമെന്ന് മന്ത്രി അറിയിച്ചു. കേരള മ്യൂസിയത്തിന്റെ നേതൃത്വത്തിലാണ് പ്രദർശന വസ്തുക്കൾ സജീകരിക്കുക. ചിറയുടെ സൗന്ദര്യവത്ക്കരണവും പൂർത്തിയാക്കാനുണ്ട്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *