മംഗലശ്ശേരി സ്കൂളിൽ ‘രാപ്പാർത്ത നഗരങ്ങൾ ‘ വിതരണം ചെയ്തു
വെള്ളമുണ്ട: വിജ്ഞാൻ ലൈബ്രറി വെള്ളമുണ്ടയും ഗവ .എൽ.പി സ്കൂൾ മംഗലശ്ശേരി മലയും സംയുക്തമായി നടത്തുന്ന വായന പക്ഷാചരണത്തിന്റെ ഭാഗമായി മംഗലശ്ശേരി സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി രചിച്ച 'രാപ്പാർത്ത നഗരങ്ങൾ' സൗജന്യമായി വിതരണം ചെയ്തു.വെള്ളമുണ്ട ഗ്രാമപഞ്ചായത്തംഗം ഷൈജി ഷിബു വിതരണോദ്ഘാടനം നിർവഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് അംഗം പി.ചന്ദ്രൻ,എച്ച്.എം മണികണ്ഠൻ മാസ്റ്റർ,കെ.കെ ചന്ദ്രശേഖരൻ, കെ.എൻ വിജിത്ത്,എം.കെ ചന്തു,റഫ്നാസ് മാക്കിയാട്,പി.എൻ സാബി,അതുല്യ കെ തുടങ്ങിയവർ സംസാരിച്ചു.
Leave a Reply