August 27, 2026

ബഫർസോൺ ആശങ്ക പരിഹരിക്കുക കേരള മുസ്ലിം ജമാഅത്ത് പ്രതിഷേധ റാലിയും സമാപന സംഗമവും നടത്തി

0
IMG-20220625-WA00112.jpg
By ന്യൂസ് വയനാട് ബ്യൂറോ
ബത്തേരി :
ബഫർസോൺ ആശങ്ക പരിഹരിക്കുക ദൂരപരിധി പുനഃക്രമീകരിക്കുക എന്ന ആവശ്യമുയർത്തി കേരള മുസ്ലിം ജമാഅത്തിന്റെ നേതൃത്വത്തിൽ മുഴുവൻ സുന്നി സംഘടനയും പങ്കെടുത്ത പ്രതിഷേധ റാലിയും പൊതുസമ്മേളനവും സുൽത്താൻബത്തേരി സ്വതന്ത്ര മൈതാനിയിൽ നടന്നു .
ഉച്ചയ്ക്കുശേഷം സുൽത്താൻബത്തേരി സോണിന്റെ  ആറ് കേന്ദ്രങ്ങളിൽ നിന്ന് പ്രവർത്തകർ പദയാത്രയായിട്ടാണ് വന്നത്.മർക്കസ് ദ അവ പരിസരത്തുനിന്ന് ആരംഭിച്ച പ്രതിഷേധറാലിയിൽ സമസ്ത കേരള സുന്നി യുവജന സംഘം എസ് എസ് എഫ് എസ് എം എ എസ് ജെ എം നേതാക്കളും പ്രവർത്തകരും മഹല്ല് കമ്മിറ്റി ഭാരവാഹികളും ഇമാം ഖത്തീബ് മാരും അണിചേർന്നു.
ചുങ്കം ജംഗ്ഷനിൽ നിന്ന് അസംപ്ഷൻ വഴി ടൗൺചുറ്റി സ്വതന്ത്ര മൈതാനിയിൽ റാലിഅവസാനിച്ചു.
ശേഷം സ്വതന്ത്ര മൈതാനിയിൽ നടന്ന പൊതുസമ്മേളന
പരിപാടിയിൽ കേരള മുസ്ലിം ജമാഅത്ത് ജില്ല പ്രസിഡന്റ് കെ ഒ അഹമ്മദ് കുട്ടി ബാഖവി അധ്യക്ഷത വഹി ച്ചു. ഹുസൈൻ ബാഖവി പ്രാർത്ഥന നടത്തി. എസ് വൈ എസ് ദ അവ സെക്രട്ടറിബഷീർ സഅദി നെടുങ്കരണ ഉദ്ഘാടനം ചെയ്തു . എസ് വൈ എസ് ജില്ല സെക്രട്ടറി ജമാലുദ്ദീൻ സഅദി പള്ളിക്കൽ മുഖ്യപ്രഭാഷണം നടത്തി.    പൂകോയതങ്ങൾ അബൂബക്കർ, സഖാഫി അസീസ് മുസ്ലിയാർ,
ലത്തീഫ് കാക്കവയൽ,
സൈതലവി അമാനി ഉമർ സഖാഫി ചെതലയം ഉനൈസ് സഖാഫി സുബൈർ അസ്ഹരി ശരീഫ് സഖാഫി റാഷിദ് സഖാഫി സംബന്ധിച്ചു .
ശമീർ തോമാട്ടുചാൽ സ്വാഗതവും ബഷീർ മാസ്റ്റർ നന്ദിയും പറഞ്ഞു .
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *