March 29, 2024

തിരുനെല്ലിയെ അറിയാൻ തൃക്കാക്കര ഭാരത മാതാ കോളേജിലെ എം ബി എ വിദ്യാർത്ഥികൾ

0
Gridart 20220626 1624275682.jpg
കാട്ടിക്കുളം: പഠനം ക്ലാസ്സ്‌മുറികളിലെ ചുവരുകളിൽ ഒതുങ്ങുന്നതല്ല മറിച് സമൂഹത്തിലേക്ക് ഇറങ്ങിച്ചെന്നു യഥാർദ്യങ്ങളെ മനസിലാകുന്നതും കൂടെയാണ് എന്ന് ഉൾക്കൊണ്ട്‌ തൃക്കാക്കര  ഭാരത മാതാ കോളേജിലെ എം ബി എ വിദ്യാർത്ഥികൾ തിരുനെല്ലി കാട്ടികുളത്ത് ക്യാമ്പ് നടത്തുന്നു. റൂറൽ ഇമ്മർഷൻ-ന്റെ ഭാഗമായി, കുടുംബശ്രീ എൻ ആർ എൽ എം  – തിരുനെല്ലി സ്പെഷ്യൽ പ്രൊജക്റ്റുമായി സംയുക്തമായിട്ടാണ് അഞ്ച്   ദിവസം നീണ്ടുനിൽക്കുന്ന ക്യാമ്പ് നടത്തുന്നത്.ക്യാമ്പിന്റെ ഉത്ഘാടനം തിരുനെല്ലി പഞ്ചായത്ത്‌ പ്രസിഡന്റ്‌ ബാലകൃഷ്ണൻ പി വി നിർവഹിച്ചു.എൻ ആർ എൽ എം  സ്പെഷ്യൽ പ്രോജെക്ടിനെ പറ്റി കൂടുതൽ അറിയാനും അതോടൊപ്പം ആദിവാസി സമൂഹത്തെപ്പറ്റിയും അവർ നേരിടുന്ന പ്രശ്നങ്ങളെ പറ്റിയും അറിയുന്നതിനും ക്യാമ്പ് സഹായകമാകുമെന്ന് പ്രസിഡന്റ്‌ പറഞ്ഞു.തിരുനെല്ലി പഞ്ചായത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്മാനുമായ റൂഖിയ പി അധ്യക്ഷത വഹിച്ച ചടങ്ങിൽ സി ഡി സ് ചെയർ പേഴ്സൺ സൗമിനി , കുടുംബശ്രീ ഡി എം സി വാസു പ്രദീപ് ,എൻ ആർ എൽ എം  സ്പെഷ്യൽ പ്രൊജക്റ്റ്‌ കോർഡിനേറ്റർ സായി കൃഷ്ണൻ,പതിനൊന്നം വാർഡ് മെമ്പർ രജനി, ഒന്നാം മൈൽ സെന്റ്. സെബാസ്റ്റ്യൻ ചർച്ച് വികാരി ഫാ. സജി ഭാരത മാതാ കോളേജിലെ അധ്യാപകരായ ബിജോയ്‌ ജോസഫ്, ജെയ്ഷ ജയപ്രകാശ്, ടോണി എം ടോം എന്നിവരും സംസാരിച്ചു.ക്യാമ്പിന്റെ ഉത്ഘാടന ചടങ്ങിന് ക്യാമ്പ് കോർഡിനേറ്റർ മാരായ ഫാ. ആൽബിൻ വർഗീസ് സ്വാഗതo ചെയ്യുകയും ടാനിയ പയസ് നന്ദി അർപ്പിക്കുകയും ചെയ്തു. അഞ്ച്  ദിവസം നീണ്ടു നിൽക്കുന്ന ക്യാമ്പിന് നേതൃത്വം നൽകുന്നത് കോളേജിന്റെ സന്നദ്ധ സംഘടന ആയ ബിഫോർ ആണ്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *