August 27, 2026

ദേശാഭിമാനി ആക്രമണത്തിന് പിന്നിൽ കോഴിക്കോട് നിന്നെത്തിച്ച ഭീകരൻമാർമാരാണന്ന് ഇ.പി . ജയരാജൻ

0
GridArt_20220629_1547505512.jpg
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ : വയനാട്ടിൽ ദേശാഭിമാനി ആക്രമണത്തിന് പിന്നിൽ കോൺഗ്രസ് കോഴിക്കോട് നിന്നെത്തിച്ച ഭീകരൻമാർമാരാണന്ന് എൽ.ഡി.എഫ് – കൺവീനർ  ഇ.പി, ജയരാജൻ. 
ദേശാഭിമാനി ഓഫീസ് സന്ദർശിച്ച ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം .
എസ്.എഫ്.ഐ. പ്രകടനം പരിധി വിട്ടതിനെ അംഗീകരിക്കുന്നില്ല. കോൺഗ്രസ് പിന്നീട് കലാപത്തിന് ശ്രമിച്ചുവെന്ന് അദ്ദേഹം ആരോപിച്ചു.
വി ഡി സതീശൻ പ്ലാൻ ചെയ്തതനുസരിച്ചാണ് ദേശാഭിമാനി ഓഫീസ് ആക്രമിച്ചത്. വാർത്ത സമ്മേളനത്തിൽ ചോദ്യം ചോദിച്ചതിന് പത്രമോഫീസ് ആക്രമിക്കാമോ .
ചെന്നിത്തലയോടും ഉമ്മൻ ചാണ്ടിയോടും മത്സരിച്ച് താനാണ് പ്രമാണിയെന്ന് വരുത്തി തീർക്കാൻ ശ്രമിക്കുകയാണ് പ്രതിപക്ഷ നേതാവ് സതീശനെന്നും അദ്ദേഹം പറഞ്ഞു.
നിയമസഭയിൽ എന്തും ചോദിക്കാമോ .അവിവേകത്തിന് അതിരില്ലേയെന്നും അദ്ദേഹം ചോദിച്ചു. നിയമ സഭയിൽ ഇല്ലാത്ത ആളെക്കുറിച്ച് അപവാദം പറയുന്നത് ശരിയാണോയെന്നും മുഖ്യമന്ത്രിയുടെ മകളെക്കുറിച്ചുള്ള പരാമർശത്തെക്കുറിച്ച് ഇ.പി. ജയരാജൻ പ്രതികരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *